GeneralInterviewsLatest NewsNEWS

പപ്പയെ കുറിച്ച് പറയുമ്പോൾ അവൾക്ക് നൂറ് നാവാണ്, ഡിംപൽ ഇതെങ്ങനെ സഹിക്കുമെന്ന് അറിയില്ല; മജ്‌സിയ ഭാനു പറയുന്നു

ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഡിംപൽ ഭാൽ. കുടുംബമാണ് തൻറെ ശക്തി എന്ന് ഡിംപൽ എപ്പോഴും പറയാറുണ്ട്. ഡിംപലിന്റെ പിതാവ് അന്തരിച്ചുവെന്ന വാർത്ത സ്ഥിരീകരിച്ച് ബിഗ് ബോസ് ഫെയിം മജ്‌സിയ ഭാനു. കഴിഞ്ഞദിവസമാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. പനി ആയിരുന്നു. എന്നാൽ കൊവിഡ് ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും മജ്‌സിയ സമയം മലയാളത്തോട് പറഞ്ഞു.

Also Read:പൊന്നമ്മ ചേച്ചിക്ക് പണം വേണോ? എന്നായിരുന്നു ജയന്‍റെ ചോദ്യം: ഓര്‍മ്മകള്‍ പങ്കുവച്ചു കവിയൂര്‍ പൊന്നമ്മ

‘അവൾ ഇതെങ്ങനെ ഉൾക്കൊള്ളും എന്നറിയില്ല, കാരണം അദ്ദേഹവുമായി അവൾ ഒരുപാട് അറ്റാച്ച്ഡ് ആണ്. ഡൽഹിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. അവളുടെ അടുത്തേക്ക് ബന്ധുക്കൾ പോയിട്ടുണ്ട്’- മജ്‌സിയ പറയുന്നു. മജ്‌സിയയെ കൂടാതെ
ബിഗ്‌ബോസ് മത്സരാർത്ഥി ആയിരുന്ന ലക്ഷ്മി ജയനും സോഷ്യൽ മീഡിയ വഴി ഡിംപലിന്റെ പിതാവിന് ആദരാജ്ഞലികൾ നേർന്നു. ഞങ്ങൾക്ക് മുൻപിൽ നിന്നും പോയെങ്കിലും ഒരിക്കലും ഞങ്ങളുടെ ഹൃദയത്തിൽ നിന്നും പോകാൻ കഴിയില്ല. ആർ ഐപി അങ്കിൾ എന്നാണ് ലക്ഷ്മി കുറിച്ചത്

പപ്പയുടെ മരണം എങ്ങനെ ഡിംപൽ ഉൾക്കൊള്ളും എന്ന കാര്യത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആകാംഷയുണ്ട്. വെറും ൭൦ ദിവസത്തെ പരിചയമുള്ള മണിക്കുട്ടന് ഷോയിൽ നിന്നും പോയപ്പോൾ അത് സഹിക്കാൻ കഴിയാതെ നിന്ന് വിഷമിച്ച ഡിംപലിനെ ആരാധകരെല്ലാം കണ്ടതാണ്. അങ്ങനെയുള്ളപ്പോൾ എപ്പോഴും കൂടെ നിൽക്കുന്ന ജീവനായ പപ്പയെ നഷ്ടമാകുമ്പോൾ അത് ഡിംപലിനു എങ്ങനെ ഉൾക്കൊള്ളാൻ കഴിയുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button