CinemaGeneralMollywoodNEWS

പൊന്നമ്മ ചേച്ചിക്ക് പണം വേണോ? എന്നായിരുന്നു ജയന്‍റെ ചോദ്യം: ഓര്‍മ്മകള്‍ പങ്കുവച്ചു കവിയൂര്‍ പൊന്നമ്മ

ഡബ്ബിംഗ് കഴിഞ്ഞ് ഞാൻ പോകാൻ നേരം ജയൻ എന്നോട് ചോദിച്ചു പൊന്നമ്മ ചേച്ചിക്ക് കാശ് വല്ലതും വേണോ?

സാഹസികത കൊണ്ടും വേറിട്ട അഭിനയം കൊണ്ടും മലയാള സിനിമയില്‍ അത്ഭുതം സൃഷ്ടിച്ച ജയന്‍ എന്ന സൂപ്പര്‍ താരത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചു അഭിനയിച്ച നടി കവിയൂര്‍ പൊന്നമ്മ.

ജയനെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ

“ജയനുമായി അഭിനയിച്ച ഓര്‍മ്മകളൊക്കെ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്തതാണ്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു അഭിനയിച്ചു. എന്റെ മകനായും ജയന്‍ അഭിനയിച്ചു. എന്നോട് വലിയ സ്നേഹമായിരുന്നു. ജയന്‍ മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് എന്നോട് ചോദിച്ച ഒരു ചോദ്യം എനിക്ക് മറക്കാന്‍ കഴിയുന്നതല്ല. മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഞങ്ങൾ ഒന്നിച്ചിരുന്നു, ഒരു സിനിമ ഡബ്ബ് ചെയ്തിരുന്നു.ഡബ്ബിംഗ് നേരത്തെ ചെയ്തതായിരുന്നു അത് തന്നെ എന്നെ പിടിച്ചിരുത്തി വീണ്ടും ചെയ്തു. അത്രയും പെർഫെക്ഷൻ നോക്കുന്ന ഒരു നടനെ ഞാൻ കണ്ടിട്ടില്ല. തിരിച്ച് ഡബ്ബിംഗ് കഴിഞ്ഞ് ഞാൻ പോകാൻ നേരം ജയൻ എന്നോട് ചോദിച്ചു പൊന്നമ്മ ചേച്ചിക്ക് കാശ് വല്ലതും വേണോ? ഞാൻ പറഞ്ഞു, ‘വേണ്ട മോനെ എന്താ മോനെ ഇപ്പോൾ അങ്ങനെ ചോദിക്കാൻ’, എന്ന് ചോദിച്ചപ്പോള്‍ ജയൻ പറഞ്ഞ മറുപടി ‘എന്നോട് എല്ലാവരും പൈസ ചോദിക്കാറുണ്ട്. പക്ഷേ ചേച്ചി മാത്രം ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല’ എന്നായിരുന്നു. അത്രത്തോളം സഹൃദയത്വമുള്ള ആളായിരുന്നു ജയൻ”. കവിയൂര്‍ പൊന്നമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button