ഇതൊരിക്കലും പൊതുസ്ഥലത്ത് പരീക്ഷിക്കരുത്; ആരാധകരോട് കാര്‍ത്തിക് ആര്യന്‍

മുഖത്ത് സ്‌കാര്‍ഫ് മാസ്‌ക് ധരിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്

രാജ്യമെങ്ങും കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ്. ഈ അവസ്ഥയിൽ പൊതുഇടങ്ങളില്‍ പാലിക്കേണ്ട ഏറ്റവു പ്രധാനപ്പെട്ട കാര്യം ആരാധകരെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് നടന്‍ കാര്‍ത്തിക്ക് ആര്യന്‍. മാസ്‌ക് കൃത്യമായി ധരിക്കുന്നതിനെക്കുറിച്ചായിരുന്നു കര്‍ത്തിക്കിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

മുഖത്ത് സ്‌കാര്‍ഫ് മാസ്‌ക് ധരിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. വായും മൂക്കും മറയ്ക്കാതെ താടിയിലാണ് മാസ്‌ക് അണിഞ്ഞിരിക്കുന്നത്. ഇതൊരിക്കലും പൊതുസ്ഥലത്ത് പരീക്ഷിക്കരുതെന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്. മാസ്‌ക് ആണ് മുഖ്യം എന്ന ഹാഷ്ടാകും ഒപ്പം ചേര്‍ത്തിട്ടുണ്ട്.

Share
Leave a Comment