GeneralLatest NewsMollywoodNEWS

ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത്, അമൃതാനന്ദമയി വാക്‌സിന്‍ സ്വീകരിച്ചതിന്നെക്കുറിച്ചു ഗോവിന്ദ് വസന്ത

ആര് മാതൃകയായാലും നല്ലതാണെന്നാണ് തനിക്ക് തോന്നിയതെന്ന് ഗോവിന്ദ് വസന്ത

രാജ്യമെങ്ങും കൊറോണ വൈറസ് വ്യാപനത്തിന്റെ അതിഭീകര ഘട്ടത്തിലാണ്. രോഗികളുടെയും ജീവൻ നഷ്ടപ്പെടുന്നവരുടെയും കണക്കുകൾ വർദ്ധിച്ചുവരുമ്പോൾ മീഡിയയിൽ നിറയുന്ന ഒരു ട്രോൾ അമൃതാനന്ദമയി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണ്. ഇതിനെ പരിഹസിച്ച്‌ വരുന്ന ട്രോളുകളില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത.

ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടതെന്ന് മനസിലാക്കിക്കാന്‍ ആര് മാതൃകയായാലും നല്ലതാണെന്നാണ് തനിക്ക് തോന്നിയതെന്ന് ഗോവിന്ദ് വസന്ത ഫേസ്ബുക്കില്‍ കുറിച്ചു.

read also:കളിപ്പാവയ്ക്ക് മണിക്കുട്ടനെന്ന് പേരിട്ട് സൂര്യ, തട്ടിക്കളിച്ച് അഡോണി; എന്ത് പ്രഹസനമാണെന്ന് സോഷ്യൽ മീഡിയ

ഗോവിന്ദ് വസന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്,

അമൃതാനന്ദമയി വാക്‌സിന്‍ എടുത്തതിനെ ട്രോളുന്നത് കണ്ടു. ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത് എന്ന് മനസിലാക്കിക്കാന്‍ ആര് മാതൃകയായാലും നല്ലതാണെന്നാണ് എനിക്ക് തോന്നിയത്. പൗരോഹിത്വം കൊടികുത്തി വാഴാന്‍ തക്കം തേടി നടക്കുന്ന കാലവും നാടുമാണിത്. ഓരോ ഇഞ്ച് പ്രതീക്ഷകളെയും പൊലിപ്പിച്ചു കാണിക്കണമെന്ന് തോന്നുന്നു.

shortlink

Related Articles

Post Your Comments


Back to top button