GeneralLatest NewsMovie ReviewsNEWS

ഡിംപൽ ഭാലിന്റെ പിതാവ് അന്തരിച്ചു; ഡിംപൽ ബിഗ് ബോസിൽ നിന്നും പുറത്തേക്ക്, ഞെട്ടലിൽ സഹതാരങ്ങൾ

ബിഗ് ബോസ് സീസണിലെ മികച്ച മത്സരാർത്ഥി ആണ് ഡിംപൽ ഭാൽ. ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡിംപൽ ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോവുകയാണ്. ഡിംപലിന്റെ പിതാവ് മരിച്ചുവെന്ന റിപ്പോർട്ട് ആണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. വിവരമറിഞ്ഞ് സഹതാരങ്ങൾ ഞെട്ടലിലാണ്. ഡൽഹിയിൽ വെച്ചാണ് മരണമുണ്ടായത് എന്നാണ് ഒരു യുട്യൂബ് ചാനൽ പുറത്തുവിട്ട വാർത്തയിൽ പറയുന്നത്.

പിതാവിനെ കുറിച്ച് പലതവണ തുറന്ന് സംസാരിക്കാറുള്ള ഡിംപലിന് ഇതൊരു കനത്ത ആഘാതമായിരിക്കും. ഷോ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറിയ ആളാണ് ഡിംപല്‍ ഭാല്‍. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവര്‍ത്തികളിലും നിറയ്ക്കുന്ന ഡിംപല്‍ സൈക്കോളജിസ്റ്റും മോഡലും ഫാഷന്‍ സ്റ്റൈലിസ്റ്റുമാണ്.

കഴിഞ്ഞ ദിവസം മണിക്കുട്ടനും ബിഗ് ബോസിൽ നിന്നും പുറത്തായിരുന്നു. സ്വയം ക്വിറ്റ് ചെയ്യുകയായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടന് പിന്നാലെ ഡിംപലും പോയതോടെ ആരാധകർ നിരാശയിലാണ്.

shortlink

Related Articles

Post Your Comments


Back to top button