തൃശൂര്‍: കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന ‘പ്രാണ പദ്ധതി’ ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമായി. സംസ്ഥാനത്താദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയ പദ്ധതി പൊതുജനപങ്കാളിത്തത്തോടെയാണ് പൂര്‍ത്തിയായത്. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണിത്. മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങളാണ് നല്‍കിയത്.
മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നൽകിയത് . എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല. ഒരു കൊറോണ രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയിൽ വ്യക്തമാക്കിയിരുന്നു .
Post Your Comments