GeneralLatest NewsNEWSTV Shows

ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല; അശ്‌ളീല മറുപടിക്കാരനെ തുറന്നുകാട്ടി സുബി സുരേഷ്

ഈ അസുഖവിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്

ടെലിവിഷൻ പരിപാടികളിലൂടെ ആരാധക പ്രീതിനേടിയ താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് സുബി. പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവയ്ക്കുന്നതന്റെ പോസ്റ്റുകള്‍ക്ക് കീഴെ സ്ഥിരമായി മോശം കമന്റ് ചെയ്യുന്ന റിച്ചു എന്നയാളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയിരിക്കുകയാണ് സുബി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ ‘മൈര്’ എന്ന് കമന്റിടുന്നു. ചോദ്യം ചെയ്യുമ്ബോള്‍ അത് edit ചെയ്ത് ‘മൈക്ക്’ എന്നാക്കുന്നു. കൂടാതെ 9995106510 ഈ നമ്ബരില്‍ വാട്‌സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖവിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്.- മോശം കമന്റ് ചെയ്യുന്നയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുബി ഫേസ്ബുക്കില്‍ കുറിച്ചു.

read also:ആസിഡ് വീണപ്പോൾ എന്റെ നിലവിളി കേട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും ഓടിയെത്തി; നടി സ്വാതി
എന്നാൽ സുബിയുടെ ഈ പോസ്റ്റിനും ചിലർ വിമർശനവുമായി എത്തി. ”ഇങ്ങനെ പോസ്റ്റിയാല്‍ Fb ആങ്ങളമാര്‍ ഉടനെ ചോദ്യം ചെയ്യുമല്ലേ .ബ്ലോക്ക് ചെയ്താല്‍ തീരുന്ന പ്രശ്‌നം അല്ലേയുള്ളു .കോപ്പ് .കൊറോണ സമയത്തു ആളുകള്‍ നെട്ടോട്ടം ഓടുമ്ബോഴാണ് കോണകം പാറിയ കഥ” എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനും സുബി തക്ക മറുപടിനല്‍കി.

”ചേട്ടന്റെ വീട്ടില്‍ ഇരിക്കുന്നവരെ തെറി പറഞ്ഞാല്‍ സാധാരണ ചേട്ടന്‍ കൊണകം പാറിക്കാറാണോ പതിവ്, അല്ല നട്ടെല്ലുള്ളവര്‍ പ്രതികരിക്കും. അത് കൊണ്ട് പറഞ്ഞതാ ചേട്ടാ”.- എന്നായിരുന്നു സുബിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button