കോവിഡ് നിയന്ത്രണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച തന്റെ അഭിപ്രായം ട്വിറ്ററിൽ രേഖപ്പെടുത്തിയത്.
‘കേരളമാണ് ലക്ഷ്യം. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാപെയിനില്‍ കാര്യമില്ല. കഴിഞ്ഞ വര്‍ഷം എല്ലാവര്ക്കും ഭക്ഷ്യ കിറ്റ് നല്കി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ പഴയ നിലയിലേക്ക് അവര്‍ തിരിച്ചെത്തി . മതപരമായ ആഘോഷങ്ങളെല്ലാം നിര്‍ത്തലാക്കി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തുകൊണ്ടാണ് ഇതെല്ലം നടപ്പിലാക്കിയത്.’-റിച്ച ഛദ്ദ വ്യക്തമാക്കി.
Post Your Comments