രാജ്യത്ത് കൊവിഡ് ദിനംപ്രതി ഗണ്യമായി വർധിക്കുകയാണ്. രോഗികളുടെ അമിത വർദ്ധനവ് മൂലം ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ നടന്‍ രജനികാന്ത് മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഒരു കത്താണ് ചർച്ചയാകുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എഴുതിയ കത്തിൽ അദ്ദേഹം നൽകിയ കോവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള മുന്നറിയിപ്പായിരുന്നു അത്. ‘അന്‍ട്രേ സൊന്നാ രജനി’ എന്ന ഹാഷ്ടാഗോടയാണ് കത്തുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
രാഷ്ട്രീയത്തിലേക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് കത്തിന്റെ ആദ്യഭാഗത്തിലുള്ളത്. രണ്ടാം ഭാഗത്തില്‍ രജനി സംസാരിക്കുന്നത് കോവിഡ് തരംഗത്തെക്കുറിച്ചാണ്.
”കൊറോണ വൈറസ് രണ്ടാം തരംഗത്തില്‍ തിരിച്ചുവരും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്റെ അണികളെ അപകടത്തിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല”- രജനികാന്ത് കത്തിൽ പറയുന്നു.
എന്നാൽ അന്ന് പല മാധ്യമങ്ങളിലും കത്ത് പുറത്തു വന്നിരുന്നെങ്കിലും. അദ്ദേഹം മുൻകൂട്ടി പറഞ്ഞ ഇക്കാര്യം മാത്രം ആരും ശ്രദ്ധയിൽപ്പെടുത്തിയില്ല. ഇപ്പോൾ കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പിടിമുറക്കിയതോടെ രജനീകാന്തിന്റെ വാക്കുകളും ശ്രദ്ധിക്കപ്പെടുന്നത്.
Post Your Comments