അടൂര്‍ ഭാസിക്ക് ശേഷം സംസ്ഥാന തലത്തില്‍ മികച്ച ഹാസ്യ നടന്‍ എന്ന അവാര്‍ഡ്‌വാങ്ങിയത് താന്‍ ആണെന്നും, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് എടുത്തു കളഞ്ഞ മികച്ച ഹാസ്യ നടനെന്ന അവാര്‍ഡ് വലിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരിഗണിച്ചപ്പോള്‍ ആ അവാര്‍ഡ് തനിക്ക് ആണ് ആദ്യം ലഭിച്ചതെന്നും സിനിമയിലെ തന്‍റെ നേട്ടങ്ങള്‍ പങ്കുവച്ചു കൊണ്ട് മാമുക്കോയ പറയുന്നു. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായ നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക എന്ന കഥാപാത്രമാണ് എല്ലാ അവാര്‍ഡിനേക്കാളും മേലെ നില്‍ക്കുന്നതെന്നും മാമുക്കോയ പറയുന്നു.
മാമുക്കോയയുടെ വാക്കുകള്‍
“സംസ്ഥാന അവാര്‍ഡ് തലത്തില്‍ മികച്ച ഹാസ്യനടന്‍ എന്ന പരിഗണന കുറേ നാളത്തേക്ക് ഇല്ലായിരുന്നു. അടൂര്‍ ഭാസി വാങ്ങിയ ശേഷം ആ കാറ്റഗറിയില്‍ ഒരു അവാര്‍ഡ് പിന്നീട് ആര്‍ക്കും അത് നല്‍കിയിരുന്നില്ല. വലിയ ഒരിടവേളയ്ക്ക് ശേഷം പിന്നീട് അത് ഏര്‍പ്പെടുത്തിയത് എംഎ ബേബിയൊക്കെ മുന്‍കൈയെടുത്താണ്. അത്രയും വര്‍ഷങ്ങള്‍ ഹാസ്യ നടന്റെ അവാര്‍ഡ് ആര്‍ക്കും ലഭിക്കാതെ പോകുകായിരുന്നു. അടൂര്‍ ഭാസിക്ക് ശേഷം പിന്നീട് അത് ലഭിക്കുന്നത് എനിക്കാണ്. ‘ഇന്നത്തെ ചിന്താവിഷയം’ എന്ന സത്യന്‍ അന്തിക്കാട് സിനിമയിലെ അഭിനയത്തിനാണ് എനിക്ക് അവാര്‍ഡ് നല്‍കിയത്. വളരെ സ്വാഭാവികമായി ഹാസ്യം അവതരിപ്പിച്ചുവെന്നാണ് അന്ന് ജൂറി വിലയിരുത്തിയത്. ഇതിനൊക്കെ മേലെ ഞാന്‍ കാണുന്ന ഒരു അവാര്‍ഡ് ഉണ്ട്. സത്യന്‍ അന്തിക്കാടിന്റെ തന്നെ ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ ‘ഗഫൂര്‍ക്ക’ എന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമാണ് എനിക്ക് ലഭിച്ച രണ്ടു സംസ്ഥാന അവാര്‍ഡുകളേക്കാള്‍ വലുത്”. മാമുക്കോയ പറയുന്നു.
Post Your Comments