ഇത്തവണ ചരിത്ര നിമിഷങ്ങൾക്കാണ് ഓസ്കാർ വേദി സാഷ്യം വഹിച്ചത്. മികച്ച നടൻ ആന്‍റണി ഹോപ്‍കിന്‍സ് , മികച്ച നടി ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് എന്നിവർ സ്വന്തമാക്കിയപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടത് 73-ാം വയസ്സിൽ ഓസ്‌ക്കാര്‍ പുരസ്‌കാരം നേടിയ കൊറിയൻ നടി യു ജങ് യൂനെ കുറിച്ചായിരുന്നു. ദക്ഷിണ കൊറിയൻ സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി സജീവസാന്നിധ്യമാണ് യോങ് യൂങ് ജുങ്ങ്.
മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരമാണ് ‘മിനാരി’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ അവർ നേടിയിരിക്കുന്നത്. ഓസ്‌കാര്‍ സ്വന്തമാക്കുന്ന ആദ്യ കൊറിയന്‍ അഭിനേതാവായിരിക്കുകയാണ് യോങ് യൂങ് ജുങ്ങ്.
ഓസ്കാര്‍ പുരസ്കാരം നേടിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ യു ജങ് യൂൻ നൽകിയ ഒരു മറുപടി സോഷ്യൽമീഡിയ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. മുൻ വര്‍ഷത്തെ മികച്ച സഹ നടനായിരുന്ന ബ്രാഡ് പിറ്റിൽ നിന്ന് മികച്ച സഹ നടിക്കുള്ള പുരസ്കാരം വാങ്ങിയപ്പോള്‍ എന്ത് തോന്നിയെന്നും അദ്ദേഹത്തിന്‍റെ മണമെന്താണെന്നുമാണ് ഒരു മാധ്യമപ്രവർത്തക അവരോട് ചോദിക്കുകയുണ്ടായത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഏറെ സ്ത്രീ വിരുദ്ധമായ ഒട്ടും പ്രസക്തമല്ലാത്ത ഈ ചോദ്യത്തിന് ചോദിച്ചയാളുടെ മുഖത്തടിക്കുന്ന മറുപടിയാണ് അവര്‍ നൽകിയത്. ‘ഞാനദ്ദേഹത്തെ മണത്തില്ല, ഞാനൊരു നായയല്ല’ എന്നാണ് യു ജങ് യൂൻ പ്രതികരിച്ചത്. ‘ അദ്ദേഹം എന്‍റെ പേര് വിളിക്കുമെന്ന് ഞാൻ കരുതിയില്ല, അതിനാൽ ഒരു നിമിഷത്തേക്ക് മൊത്തത്തിൽ ഒരു ഇരുട്ടായിരുന്നു’വെന്നും അവര്‍ പറയുകയുണ്ടായി.
1974 ല്‍ ദക്ഷിണകൊറിയന്‍ ഗായകനും എഴുത്തുകാരനുമായ ജോ യോങ് നാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്നു യോങ് യൂങ് ജുങ്ങ്. പിന്നീട് 1984 ല്‍ വിവാഹമോചനം നേടി സിനിമിയില്‍ മടങ്ങിയെത്തി. ഇടവേളയ്ക്ക് ശേഷവും മികച്ച സിനിമകളുടെ ഭാഗമാകാനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും യാങ് യൂങ് ജുങിന് സാധിച്ചു. മിനാരി എന്ന അമേരിക്കന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വിദേശത്തേക്ക് പറക്കാന്‍ യോങ് യൂങ് ജുങ്ങിന രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. അഭിനയത്തോടുള്ള അഭിനിവേശം അത്രയ്ക്ക് തീവ്രമായിരുന്നു തനിക്കെന്നും അതിനാല്‍ അമേരിക്കയിലാണ് ചിത്രീകരണം എന്ന് പറഞ്ഞപ്പോള്‍ വാര്‍ധക്യസഹജമയുള്ള രോഗങ്ങളെ താന്‍ ഗൗനിച്ചില്ലെന്നും യാങ് യൂങ് ജുങ്ങ് പറയുന്നു. മിനാരിയിലെ സുഞ്ചാ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ യോങ് യൂങ് ജുങ്ങിന് ഗില്‍ഡ് പുരസ്‌കാരം, ബ്രിട്ടീഷ് അക്കാദമി പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.
Post Your Comments