സിനിമാലോകത്തെ മുതിര്‍ന്ന ചലച്ചിത്ര പത്രപ്രവർത്തകനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ഹരി നീണ്ടകര അന്തരിച്ചു. 1957ല്‍ പത്രപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം ചലച്ചിത്രാസ്വാദകന്‍, കലാസാസ്ക്കാരിക സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
മലയാള രാജ്യം മാസികയിൽ കവിതകളും ലേഖനങ്ങളും എഴുതിക്കൊണ്ടായിരുന്നു സാഹിത്യരംഗത്തു തുടക്കമിട്ടത്. ഓടയില്‍ നിന്ന് എന്ന ചിത്രത്തെക്കുറിച്ചാണ് ആദ്യമായി സിനിമ സംബന്ധിയായ ലേഖനമെഴുതിയത്.
നിശ്ചയഛായാഗ്രഹകനായി 1971 മുതല്‍ പ്രമുഖ മലയാള മാസികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് രാഘവന്‍ സംവിധാനം ചെയ്ത പുതുമഴത്തുള്ളികള്‍ എന്ന സിനിമയുടെ നിശ്ചലഛായാഗ്രഹകനായി. ഉര്‍വ്വശി ഭാരതി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്നീ ചിത്രങ്ങളില്‍ ചലച്ചിത്രപ്രവര്‍ത്തകനായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഐ വി ശശിയുടെ ഉത്സവം, യൂസഫലി കേച്ചേരിയുടെ മരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ പരേതയായ വിജയ. മക്കള്‍ വിജുദാസ്, വിദ.
Post Your Comments