പൂര്‍ണിമയും ഇന്ദ്രജിത്തും മാത്രമല്ല സഹോദരിയായ പ്രിയ മോഹനും നിഹാലും പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ്. മിനിസ്ക്രീനിലെ മുന്‍നിര വില്ലത്തിമാരിലൊരാളായിരുന്നു പ്രിയ മോഹന്‍. വിവാഹത്തോടെയായിരുന്നു പ്രിയ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. മുംബൈ പോലീസുള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നിഹാല്‍ പിള്ള. ഒരു ഹാപ്പി ഫാമിലിയിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളത്. യാത്രയും ഭക്ഷണവും ആഘോഷനിമിഷങ്ങളുമെല്ലാം ഒരു ഹാപ്പി ഫാമിലിയിലിയില് പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൂര്‍ണിമയുടെയും പ്രിയയുടെയും അച്ഛൻ മോഹന്റെ 75ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ഇവർ.
പൂർണിമയുടെ മക്കളായ പ്രാർഥന, നക്ഷത്ര നടിയുടെ സഹോദരി പ്രിയ, നിഹാൽ പിള്ള എന്നിവരും പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. ഷൂട്ടിങ് തിരക്കായതിനാൽ ഇന്ദ്രജിത്തിന് എത്തിച്ചേരാൻ സാധിച്ചില്ല. അച്ഛനുമൊത്തുള്ള മറക്കാനാത്ത നിമിഷങ്ങൾ പൂർണിമയും പ്രിയയും പങ്കുവയ്ക്കുക ഉണ്ടായി. പ്രാർഥനയും നക്ഷത്രയും മുത്തച്ഛനെക്കുറിച്ച് രസകരമായ അനുഭവങ്ങൾ പങ്കുവെച്ചു.
Post Your Comments