താന്‍ ആദ്യമായി ചെയ്ത മലയാള സിനിമ സല്ലാപം എന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി സംവിധായന്‍ സുന്ദര്‍ദാസ്. സല്ലാപം എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ തന്‍റെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമയെക്കുറിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് സുന്ദര്‍ ദാസ്. 1996-ലെ സമ്മര്‍ വെക്കേഷന് പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘സല്ലാപം’.
സംവിധായകന്‍ സുന്ദര്‍ ദാസിന്‍റെ വാക്കുകള്‍
“സല്ലാപം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു എനിക്ക് മറക്കാന്‍ കഴിയാത്ത രണ്ടു അനുഭവങ്ങളുണ്ട്. ‘സല്ലാപം’ ഇറങ്ങുന്നതിനു തലേദിവസം എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. എന്റെ നാടായ ചാലക്കുടി തിയേറ്ററിലേക്കുളള പ്രിന്റ് കൊണ്ടുപോയത് ഞാന്‍ തന്നെയായിരുന്നു. സിനിമ ഇറങ്ങിയ ആദ്യ ദിവസം ആദ്യ ഷോ കാണാൻ അധികം ആളുകളില്ലായിരുന്നു. വൈകുന്നേരമായപ്പോൾ തിയേറ്റര്‍ ഉടമ വിളിച്ചുപറഞ്ഞു, കാണുന്നവർ സിനിമയ്ക്ക് ഗംഭീര അഭിപ്രായം പറയുന്നുണ്ട്, സെക്കൻഡ് ഷോ ആകുമ്പോഴേക്കും സിനിമ ഫുൾ ആകുമെന്ന്. ഞാനും സിനിമ കാണാൻ പോയത് സെക്കൻഡ് ഷോയ്ക്കാണ്. അതുവരെ ‘സല്ലാപം’ എന്ന സിനിമ ഞാൻ കണ്ടിരുന്നില്ല. ഫാമിലിയുമായിട്ടാണ് പോയത്. അവിടെ ഞാൻ കണ്ട കാഴ്ച എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. തിയേറ്ററിലെ സീറ്റുകൾ ഫുള്ളായ ശേഷം എക്സ്ട്രാ ചെയറുകൾ ഇട്ടു കൊണ്ടിരിക്കുന്നതാണ്. അതിലിരുന്ന് ഫാമിലിക്കൊപ്പം ചിത്രം കണ്ടപ്പോള്‍ ഞാന്‍ ചെയ്ത സിനിമയെ ഓര്‍ത്ത് എനിക്ക് വല്ലാത്ത അഭിമാനം തോന്നി”. സുന്ദര്‍ ദാസ് പറയുന്നു.
Post Your Comments