BollywoodGeneralLatest NewsNEWSSocial Media

ആളുകൾ ഓക്‌സിജൻ കിട്ടാതെ കഷ്ടപ്പെടുമ്പോൾ അവർ ബിക്കിനി ചിത്രങ്ങൾ എടുക്കുന്ന തിരക്കിൽ ; താരങ്ങൾക്കെതിരെ ശോഭ ഡെ

പല താരങ്ങളും മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ്

രാജ്യം കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ പ്രതിസന്ധി നേരിടുകയാണ്. അതിനിടെ കഴിഞ്ഞ ഒരാഴ്ചയായി ഇതൊന്നും അറിയാതെ എന്ന രീതിയില്‍ ബോളിവുഡിലെ പല താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്. പല താരങ്ങളും മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.

ജാന്‍വി കപൂര്‍, ശ്രദ്ധ കപൂര്‍, ദിഷ പട്ടാനി എന്നിങ്ങനെ വിവിധ താരങ്ങള്‍ ഇവിടെ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രങ്ങള്‍ ഒന്നും പോസ്റ്റ് ചെയ്തില്ലെങ്കിലും മാലിദ്വീപിലെ ബീച്ച് റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. താരങ്ങളുടെ വെക്കേഷന്‍ ആഘോഷങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

ഇപ്പോഴിതാ ബോളിവുഡ് താരങ്ങള്‍ക്ക് നേരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ശോഭ ഡെ. എല്ലാവര്‍ക്കും സോനു സൂദാകാന്‍ പറ്റില്ലല്ലോ എന്നാണ് ശോഭയുടെ പരിഹാസം. രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ദുരിതം അനുഭവിക്കുമ്പോള്‍ പോലും താരങ്ങള്‍ക്ക് ബിക്കിനി ശരീരങ്ങള്‍ കാണിക്കുന്നതിന് സ്ഥലം വേണ്ടത് എങ്ങനെയാണ് എന്നാണ് ശോഭ ചോദിക്കുന്നത്.

‘പ്രമുഖ ഹോളിഡേ മേക്കേഴ്‌സ് മനോഹരമായ പവിഴദ്വീപിനു മുകളിലാണ് ജീവിക്കുന്നത്. ഇന്ത്യയില്‍ വീണ്ടും കോവിഡ് ശക്തമാകുമ്പോള്‍ നിര്‍വികാരമായി പെരുമാറുന്നതിന് എന്തിനാണ് പാവം താരങ്ങളെ വിമര്‍ശിക്കുന്നത്. ചെറിയ സന്തോഷങ്ങളില്‍ അവരോട് വിധ്വേഷം കാണിക്കുന്നത് എന്തിനാണ്? അവരുടെ പണം, അവരുടെ അവധി ആഘോഷം. അവര്‍ എന്തു ചെയ്യണം എന്നാണ്? എല്ലാവരും സോനു സൂദ് അല്ലല്ലോ’- ശോഭ കുറിച്ചു. നേരത്തെ സെലിബ്രിറ്റികളെ വിമര്‍ശിക്കുന്ന കുറിപ്പ് പങ്കുവെച്ചും അവര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പരിഹാസ്യമായ ഈ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് വൃത്തികേടാണ് എന്നാണ് കുറിച്ചത്. അപ്രതിസന്ധി ഘട്ടത്തില്‍ ഇടവേള കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണെന്നും അതിനാല്‍ മാലിദ്വീപില്‍ ആഘോഷിച്ചോളൂ. പക്ഷേ അത് സ്വകാര്യമായി സൂക്ഷിക്കണം എന്നാണ് ശോഭ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button