ന്യൂഡൽഹി: പ്രശസ്ത സംഗീതജ്ഞൻ രാജൻ മിശ്ര കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിലായിരുന്നു അന്ത്യം. കോവിഡ് -19നൊപ്പം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഡൽഹിയിലെ സെന്റ് സ്റ്റീഫൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ബെനാറസ് ഘരാനയിൽ നിന്നുള്ള ഗായകരായ പണ്ഡിറ്റ് രാജൻ മിശ്രയും ഇളയ സഹോദരൻ സാജൻ മിശ്രയും പതിറ്റാണ്ടുകളായി ഇന്ത്യൻ, ആഗോള പ്രേക്ഷകർക്കുമുന്നിലായുള്ള നിരവധി വേദികളിലെത്തി. രാജൻ സാജൻ മിശ്ര എന്ന പേരിലായിരുന്നു ഇരുവരും അറിയപ്പെട്ടിരുന്നത്. സാജൻ മിശ്ര 2014ൽ അന്തരിച്ചു.
ഇന്ത്യൻ ക്ലാസിക്കൽ ആലാപനത്തിന്റെ ഖയാൽ ശൈലി അവലംബിച്ച ഗായക സഹോദരങ്ങൾ പത്മഭൂഷൺ അവാർഡ്, സംഗീത നാടക് അക്കാദമി അവാർഡ്, ഗന്ധർവ ദേശീയ പുരസ്കാരം എന്നിവ നേടിയിരുന്നു.
Post Your Comments