പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ പൃഥ്വിരാജിന് ആശംസ അറിയിച്ചിരിക്കുകയാണ് സുപ്രിയ. ഇരുവരുടെയും 10ാം വിവാഹവാർഷികമായിരുന്നു ഇന്നലെ. പൃഥ്വിയും സുപ്രിയയ്ക്ക് ആശംസ അറിയിച്ചു.
‘പത്തു വർഷം എന്നെ സഹിച്ചതിന് ഒരു മെഡൽ തരേണ്ടതുണ്ട്’ എന്ന് കുറിച്ച് പൃഥ്വി സുപ്രിയക്ക് വിവാഹവാർഷികാശംസകൾ നേർന്നപ്പോൾ ‘കഴിഞ്ഞ പത്ത് വർഷം ദമ്പതികൾ എന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും നാം ഒന്നിച്ചു വളർന്നു’ എന്നാണു സുപ്രിയ കുറിച്ചത്.
https://www.instagram.com/p/COFjePVpn1q/?utm_source=ig_web_copy_link
‘എന്റെ കിടിലം പാർട്ട്നറിന് പത്താം വാർഷികം ആശംസിക്കുന്നു! ഒരു പതിറ്റാണ്ടായി, ദമ്പതികളായും വ്യക്തികളായും ഒരുമിച്ച് നമ്മൾ വളർന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ നിരവധി വാദങ്ങളും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്, അതോടൊപ്പം തന്നെ നിരവധി മനോഹരമായ നിമിഷങ്ങളും. ലോക്ക്ഡഡൌൺ ഈ സമയത്തെ നിങ്ങളുമായി സമയം ചെലവിട്ടതിന്റെ ഓർമ്മകളുടെ ‘ത്രോബാക്ക്’ ചിത്രം പങ്കിടാൻ ആഗ്രഹിക്കുന്നു. രണ്ടാമത്തെ ചിത്രം 2014 ലെ എന്റെ ‘ബേബി ഷവറി’ൽ നിന്നുള്ളതാണ്, എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്നത് ഞങ്ങളുടെ പ്രിയപ്പെട്ട മകൾ അല്ലിയാണ്! കഴിഞ്ഞ ഒരു ദശകത്തിലേക്കും ഇനി വരാൻ പോകുന്ന കാലത്തിലേക്കും… ഹാപ്പി ആനിവേർസറി ഡാഡാ! ഐ ലവ് യു,’ സുപ്രിയ കുറിച്ചു.
‘ബെസ്റ്റ് ഫ്രണ്ട്, സോൾ മേറ്റ്, ഭാര്യ എന്നിവ മൂന്നും ഒത്തുകിട്ടുക എന്നത് ഒരുപാട് പേർക്ക് ലഭിക്കുന്ന ഭാഗ്യമല്ല. ലോകം മുഴുവൻ ആഹ്ളാദിക്കുമ്പോൾ നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്, ലോകം മുഴുവൻ നമ്മളെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിയപ്പോൾ കൈകോർത്തിട്ടുമുണ്ട്. എൻറെ പൊന്നുമോളുടെ അമ്മ, എന്നെ ചേർത്ത്പിടിക്കുന്ന കരുത്ത്, കഴിഞ്ഞ പത്ത് വർഷമായി എന്നെ സഹിക്കുന്നതിനു ഈ സ്ത്രീയ്ക്ക് ഒരു മെഡൽ കൊടുക്കേണ്ടതുണ്ട്! ഐ ലവ് യു സുപ്സ്!’ പൃഥ്വിരാജ് പറഞ്ഞു.
https://www.instagram.com/p/COFkq8BgHQv/?utm_source=ig_web_copy_link
2011 എപ്രിൽ 25 നായിരുന്നു പൃഥ്വിരാജും മാധ്യമ പ്രവർത്തകയായ സുപ്രിയയും വിവാഹിതരായത്. 2014 നായിരുന്നു ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിക്കുന്നത്.
Post Your Comments