നെല്‍സണ്‍ ദിലീപ് കുമാർ വിജയ്‌യെ നായകനാക്കി സംവിധാനം ചെയുന്ന ചിത്രമാണ് ദളപതി 65 . ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയിലെ നായികയായി എത്തുന്ന പൂജ ഹെഗ്‌ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചിത്രീകരണം മുടങ്ങിയിരിക്കുന്നത്. തുടർന്ന് വിജയ് ചെന്നൈയിലേക്ക് മടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്നലെയാണ് നടിക്ക് കോവിഡ് പോസിറ്റീവ് . പൂജ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജോര്‍ജ്ജിയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നത്. ജോര്‍ജ്ജിയയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി തിങ്കളാഴ് രാവിലെയാണ് ഇളയദളപതി വിജയ് ചെന്നൈയില്‍ തിരിച്ചെത്തിയത്. അടുത്ത ഘട്ട ഷൂട്ടിങ് മെയ് 3 മുതല്‍ 9 വരെ ചെന്നൈയില്‍ വച്ച് നടത്താനായിരുന്നു പദ്ധതിയിട്ടത്.
കൊവിഡ് രണ്ടാം ഘട്ടം അതി രൂക്ഷമായി പടരുന്നത് കാരണം തമിഴ്‌നാട്ടില്‍ പലയിടത്തും കര്‍ശന വിലക്കുകളാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക സെറ്റ് ഇട്ട് ഗാനരംഗം ചിത്രീകരിക്കാം എന്നായിരുന്നു പ്ലാന്‍. ഇപ്പോള്‍ നായികയ്ക്കും കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ തീരുമാനിച്ച തിയ്യതിയില്‍ ഷൂട്ടിങ് നടത്താന്‍ പറ്റാത്തത് കൊണ്ട് ഒരുപക്ഷെ ഈ ഗാനരംഗം ചിത്രീകരിക്കാന്‍ സാധ്യതയില്ല എന്നും പറഞ്ഞു കേള്‍ക്കുന്നു.
അനിരുദ്ധ് രവിചന്ദര്‍ ആണ് വിജയ് 65 എന്ന് താത്കാലികമായി പേര് നല്‍കിയിരിയ്ക്കുന്ന സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. മനോജ് പരമഹംസ ക്യാമറ ചലിപ്പിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത് ദേശീയ പുരക്‌സാര ജേതാവായ അന്‍പറിവാണ്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments