നടി അമ്പിളി ദേവിയുടെ പരാതിയിൽ നടൻ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് ആദിത്യനെതിരെ കേസെടുത്തിരിക്കുന്നത്.
‘ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്തെ തെളിവുകൾ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കൽ. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയിൽ പോകാനാണു തീരുമാനം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തിൽ വിശ്വാസമുണ്ടെന്നും’ അമ്പിളി ദേവി പറഞ്ഞു.
അതേസമയം ആത്മഹത്യയ്ക്കു ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് തൃശൂർ മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments