മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ എന്ന സിനിമയുടെ റിലീസ് മാറ്റി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 12 ലേക്കാണ് മാറ്റിയത്. മെയ് 13നാണ് ചിത്രത്തിൻ്റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
അഞ്ച് ഇന്ത്യൻ ഭാഷാകളിൽ റിലീസ് പ്രഖ്യാപിച്ച മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ അറബിക്കടലിൻ്റെ സിംഹം. ആശിർവാദ് സിനിമാസിനൊപ്പം, മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അമ്പതിലേറെ രാജ്യങ്ങളിലായി 5000 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് ലഭ്യമായ വിവരം.
മോഹൻലാലിനൊപ്പം, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
Post Your Comments