വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മേഘ്‌ന രാജ്. തുടർന്ന് നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചു. താരത്തിന്റെ വിശേഷങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണം. സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്‌ന തന്റെ മകൻ പിറന്ന ദിവസം മുതൽ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്ആറു മാസം പൂർത്തിയായതിന്റെ സന്തോഷത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന.
”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ” എന്ന അടികുറിപ്പോടെ മകനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. ആറാം മാസം ആഘോഷിക്കുന്ന കുഞ്ഞിനുള്ള ആശംസകളാണ് അധികവും.
https://www.instagram.com/p/COFw273rUzA/?utm_source=ig_web_copy_link
Post Your Comments