CinemaGeneralLatest NewsMollywoodNEWS

എന്‍റെ ആദ്യകാല സിനിമകളില്‍ പ്രിയ ഇഷ്ടപ്പെടുന്നത് ഒരേയൊരു സിനിമ മാത്രം! : കുഞ്ചാക്കോ ബോബന്‍

വിമർശനങ്ങൾ മുഖത്തുനോക്കി പറയാൻ യാതൊരു മടിയുമില്ല

തന്റെ സിനിമകളിൽ ഭാര്യ പ്രിയയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുകയാണ്. തന്റെ പഴയ സിനിമകളിൽ അനിയത്തിപ്രാവിനോടാണ് കൂടുതല്‍ ഇഷ്ടമെന്ന് പറയുന്ന കുഞ്ചാക്കോ ബോബന്‍ ഭാര്യ ഇഷ്ടപ്പെടുന്ന തന്റെ പുതിയ കാലത്തെ ചിത്രങ്ങള്‍ ഏതൊക്കെയെന്നും കുഞ്ചാക്കോ ബോബന്‍ തുറന്നു പറയുന്നു.  പുതിയ സിനിമകളിൽ ‘അഞ്ചാം പാതിര’യും, ‘വൈറസും’, ‘രാമന്റെ ഏദൻതോട്ടവും’ ഇഷ്ടപ്പെട്ട സിനിമകളായി ഭാര്യ പറഞ്ഞിട്ടുണ്ടെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ കുഞ്ചാക്കോ ബോബൻ പറയുന്നു.

മലയാളത്തിലെ പുതുതലമുറയിലെ സൂപ്പര്‍ താരങ്ങളേക്കാള്‍ മികച്ച സിനിമളുടെ തെരഞ്ഞെടുപ്പിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കുഞ്ചാക്കോ ബോബൻ പുതിയ കാലഘട്ടത്തിലെ നടനായി തന്നെ തന്റെ സിനിമാ ജീവിതം കൂടുതൽ ഉയരങ്ങളിലേക്ക് ഉയര്‍ത്തുകയാണ്. ‘അഞ്ചാംപാതിര’യുടെ വലിയ വിജയത്തിനുശേഷം വളരെ സെലക്ടീവായി മുന്നോട്ടുപോകുന്ന കുഞ്ചാക്കോ ബോബൻ വാണിജ്യപരമായ സിനിമകൾക്കു പുറമേ കലാപരമായ സിനിമകൾക്കും ഇപ്പോള്‍ കരുതൽ നൽകുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍

“സിനിമ കാണാനും പുതിയ വിശേഷങ്ങൾ അറിയാനും ഇഷ്ടപ്പെടുന്ന ആളാണ് പ്രിയ. ഒരു ശരാശരി മലയാളി പ്രേക്ഷകരെ പോലെ രസിപ്പിക്കുന്ന സിനിമകളുടെ പക്ഷത്താണ് പ്രിയ. റൊമാന്റിക് സിനിമകളും, വൈകാരിക ചിത്രങ്ങളും, കോമഡി പടങ്ങളുമെല്ലാം ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ, ആക്ഷൻ സിനിമകളോട് വലിയ താല്പര്യമില്ല. എന്റെ സിനിമയെക്കുറിച്ച് കൃത്യമായ അഭിപ്രായങ്ങൾ പറയാറുണ്ട്. വിമർശനങ്ങൾ മുഖത്തുനോക്കി പറയാൻ യാതൊരു മടിയുമില്ല. എന്റെ ആദ്യകാല സിനിമയിൽ അനിയത്തിപ്രാവിനോട് തന്നെയാണ് ഇഷ്ടക്കൂടുതൽ. പുതിയ സിനിമകളിൽ ‘രാമന്റെ ഏദൻതോട്ടവും’, ‘വൈറസും’, ‘അഞ്ചാംപാതിരയുമെല്ലാം ഇഷ്ടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്”.

shortlink

Related Articles

Post Your Comments


Back to top button