AwardsBollywoodGeneralLatest NewsNEWSOscar

ഇര്‍ഫാന്‍ ഖാനും ഡിസൈനര്‍ ഭാനു അത്തയ്യയ്ക്കും ഓസ്‌ക്കര്‍ വേദിയില്‍ ആദരം

നടന്‍ ഇര്‍ഫാന്‍ ഖാനും കോസ്റ്റിയൂം ഡിസൈനര്‍ ഭാനു അത്തയ്യയ്ക്കും ഓസ്‌ക്കര്‍ വേദിയില്‍ ആദരം. കഴിഞ്ഞ വര്‍ഷം വിട പറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കുന്ന ‘ഇന്‍ മെമ്മോറിയ’ത്തിലായിരുന്നു ഇവരെ അനുസ്മരിച്ചത്.

ബോളിവുഡ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച ഇര്‍ഫാന്‍ ഹോളിവുഡിലും ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ദ വാരിയര്‍, ലൈഫ് ഓഫ് പൈ, ദ നെയിംസേക്ക്, സ്ലംഡോഗ് മില്ല്യണയര്‍, ദ അമേസിങ് സ്‌പൈഡര്‍മാന്‍, ഇന്‍ഫേര്‍നോ, ജൂറാസ്സിക് വേള്‍ഡ് തുടങ്ങിയവയാണ് ഇര്‍ഫാന്‍ ഖാന്റെ ഹോളിവുഡ് ചിത്രങ്ങൾ.

ഇന്ത്യയില്‍നിന്ന് ആദ്യമായി ഓസ്‌ക്കര്‍ നേടിയ ചലച്ചിത്ര പ്രവര്‍ത്തകയാണ് ഭാനു അത്തയ്യ. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിലൂടെയാണ് ഭാനു അത്തയ്യ പുരസ്‌കാരം നേടിയത്.

shortlink

Related Articles

Post Your Comments


Back to top button