BollywoodGeneralLatest NewsNEWS

എന്റെ മകളെ തൊടുന്നോടാ എന്നു ചോദിച്ച് അവന്റെ പിന്നാലെ ഓടി ; അച്ഛനെ കുറിച്ച് ഫാത്തിമ സന ഷെയ്ഖ്

തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അച്ഛൻ തല്ലാൻ ഓടിച്ച കഥ പറഞ്ഞ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. എല്ലാ കാര്യത്തിലും അച്ഛൻ പൂർണ്ണ പിന്തുണയാണ് തന്നിരുന്നതെന്ന് ഫാത്തിമ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ജിമ്മില്‍ നിന്ന് വീട്ടിലേക്ക് വരുന്നതുവഴിയാണ് സംഭവമുണ്ടായത്. ഒരാൾ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് നടി പറയുന്നു.

എന്തിനാണ് നോക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് തന്റെ ഇഷ്ടം എന്നായിരുന്നു അയാളുടെ മറുപടി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ ഇയാള്‍ ഫാത്തിമയുടെ മുഖത്ത് സ്പര്‍ശിച്ചു. പ്രകോപിതയായ താരം അയാളെ അടിച്ചു. തിരിച്ച് അയാള്‍ ഫാത്തിമയെ ഇടിച്ചു. അപ്പോഴാണ് അച്ഛനെ വിളിച്ച് കാര്യം പറയുന്നത്. രണ്ടുമൂന്നു പേരെ കൂട്ടിയാണ് അച്ഛന്‍ എത്തിയത്. ഇവരെ കണ്ടപ്പോള്‍ അയാള്‍ ഓടി. എന്റെ മകളെ തൊടുന്നോടാ എന്നു ചോദിച്ചും അച്ഛനും സഹോദരങ്ങളും പിന്നാലെയോടി. – ഫാത്തിമ സന ഷെയ്ഖ് പറഞ്ഞു.

ദംഗലിലൂടെയാണ് ഫാത്തിമ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നെറ്റ്‌ഫേളിക്‌സില്‍ റിലീസ് ചെയ്ത അജീബ് ദാസ്താനാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

shortlink

Post Your Comments


Back to top button