
അടുത്തിടയിലായിരുന്നു നടി ദുർഗ്ഗ കൃഷ്ണയുടെയും യുവനിർമാതാവ് അർജുൻ രവീന്ദ്രന്റെയും വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വലിയ ആഡംബരത്തോടെ നടത്തിയ വിവാഹ ചടങ്ങിൽ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ദുർഗ കൃഷ്ണയുടെ വിവാഹ ഒരുക്കങ്ങളുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മേക്കപ്പ് ആർടിസ്റ്റി വികാസ് വി.കെ.എസ്.
വിവാഹത്തിനു വേണ്ട സ്വർണങ്ങൾ എടുക്കുന്നതു മുതൽ വിവാഹവസ്ത്രം വരെയുള്ള സാധനങ്ങളുടെ ഷോപ്പിങ് നടത്തുന്നതാണ് വീഡിയോയിലുള്ളത്. തമിഴ്നാട്, പഞ്ചാബി, കേരള സ്റ്റൈലിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമാണ് വിവാഹാഘോഷത്തിനായി ദുര്‍ഗ തിരഞ്ഞെടുത്തത്.
ഏപ്രിൽ അഞ്ചിന് ഗുരുവായൂരിൽ വച്ചായിരുന്നു ദുർഗയുടെയും യുവനിർമാതാവ് അർജുൻ രവീന്ദ്രന്റെയും വിവാഹം. വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ്ഗ കൃഷ്ണ. മോഹൻലാൽ ചിത്രം റാം ആണ് നടിയുടെ പുതിയ പ്രോജക്ട്.
Post Your Comments