ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മീനാക്ഷി തന്റെ സിനിമാ വിശേഷങ്ങള്‍ അടുത്തിടെ ഒരുമാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്. ‘ഒപ്പം’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച എക്സിപീരിയന്‍സിനെക്കുറിച്ചും മീനാക്ഷി പങ്കുവയ്ക്കുന്നു.
മീനാക്ഷിയുടെ വാക്കുകള്‍
“വൺ ബൈ ടു എന്ന സിനിമയിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. പിന്നീട് ‘ആന മയിൽ ഒട്ടകം’, ‘ഒരു നോട്ട് പറഞ്ഞ കഥ’, എന്നീ സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും ‘അമർ അക്ബർ ആന്റണി’യിലൂടെയാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത്. എന്തായാലും പ്രായം കൂടുന്നതിനനുസരിച്ച് അഭിനയത്തിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. അഭിനയം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു ഞാൻ ക്യാമറയ്ക്ക് മുന്നിലെത്തിയത്. അതൊന്നും ഇപ്പോൾ എനിക്ക് ഓർമ്മ കൂടിയില്ല. കരയാൻ പറയുമ്പോൾ കരയും, ചിരിക്കാൻ പറയുമ്പോൾ ചിരിക്കും, ഓരോ സിനിമ കഴിയുമ്പോഴും ഭാഗ്യം കൊണ്ട് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരുന്നു. ക്യാമറയും കുറേ ആൾക്കാരുമാണ് എന്റെ ലോകം. ഞാൻ വളർന്നത് ഇതിനിടയിൽ കിടന്നാണല്ലോ, അതുകൊണ്ടാകാം അഭിനയത്തോടെ ഇത്രയും ഇഷ്ടം തോന്നുന്നത്. അഭിനയത്തിൽ മറക്കാനാവാത്ത നിമിഷം ലാലങ്കിളിനൊപ്പം അഭിനയിച്ചതാണ്. ഇപ്പോഴും അന്നത്തെ ലൊക്കേഷൻ തമാശകളൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്. ഏതാണ്ട് രണ്ട് മൂന്ന് മാസത്തോളം ആയിരുന്നു അതിന്റെ ഷൂട്ട്. ടേക്ക് ആക്ഷൻ ഒന്നും ടെൻഷനാക്കാതെ അദ്ദേഹം നോക്കുമായിരുന്നു. അത്രയും കമ്പനിയായിരുന്നു. അന്ന് ലാലങ്കിള്‍ എന്നോടൊപ്പം കളിക്കാനും കൂടുമായിരുന്നു. ലാലങ്കിള്‍-പ്രിയന്‍ അങ്കിള്‍ കോമ്പിനേഷനില്‍ അഭിനയിക്കാൻ പറ്റി എന്നതാണ് വലിയ സന്തോഷം. ലാല്‍ അങ്കിള്‍ ഓരോ സീനും എങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞു തരുമായിരുന്നു.നല്ല ജോളിയായിരുന്നു. ഇടയ്ക്കൊക്കെ അത് മിസ് ചെയ്യാറുണ്ട്”.
Post Your Comments