രണ്ടു മോഹൻലാൽ സിനിമകൾ ഒരേ സമയം റിലീസ് ചെയ്തു ഒരെണ്ണം പരാജയപ്പെടുകയും, മറ്റൊന്ന് സൂപ്പർ ഹിറ്റാവുകയും ചെയ്യുന്നത് മലയാള സിനിമയിൽ കാണുന്ന ഒരു പതിവ് കാഴ്ചയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പിൻഗാമി’യും, പ്രിയദർശൻ സംവിധാനം ചെയ്ത ‘തേന്മാവിൻ കൊമ്പത്തും’ ഒരേ സമയം റിലീസ് ചെയ്ത ചിത്രമാണ്. ഇതിൽ ‘പിൻഗാമി’ എന്ന ചിത്രം പരാജയമാവുകയും ‘തേന്മാവിന്‍ കൊമ്പത്ത്’ സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. അന്ന് പ്രിയദർശൻ, സത്യൻ അന്തിക്കാടിനോട് പറഞ്ഞിരുന്നു. ‘പിൻഗാമി’യുടെ റിലീസ് മാറ്റിവയ്ക്കാൻ. തന്റെ ഈഗോ സമ്മതിക്കാതിരുന്ന സത്യൻ അന്തിക്കാട് ‘പിൻഗാമി’ റിലീസ് ചെയ്യുകയും ‘തേന്മാവിന്‍ കൊമ്പത്തിനൊപ്പം’ റിലീസ് ചെയ്ത ചിത്രത്തിന് വലിയ പരാജയം നേരിടുകയും ചെയ്തിരുന്നു. അതേ അനുഭവമാണ് രാജീവ് അഞ്ചൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ഗുരു’വിനും സംഭവിച്ചത്. അന്നും മോഹൻലാൽ ചിത്രത്തിന്റെ പ്രധാന വില്ലനായിയി മാറിയത് മറ്റൊരു പ്രിയദർശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമായിരുന്നു. ‘ചന്ദ്രലേഖ’ എന്ന സിനിമയ്ക്കൊപ്പമായിരുന്നു ‘ഗുരു’വും പ്രദര്‍നത്തിനെത്തിയത്. ‘ചന്ദ്രലേഖ’ സൂപ്പർഹിറ്റ് ചിത്രമാവുകയും ‘ഗുരു’ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയുമായിരുന്നു.
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഗുരു’ ഓസ്കാർ നോമിനേഷൻ ചെയ്യപ്പെട്ട ആദ്യ മലയാള ചിത്രമായിരുന്നു. പതിവ് മലയാള സിനിമകളുടെ ലിസ്റ്റിൽ നിന്ന് മാറ്റിനിർത്താനാവുന്ന ലോക ക്ലാസിക് സിനിമകളുടെ നിരയിലേക്ക് എടുത്തുയർത്താവുന്ന ചിത്രമായി ‘ഗുരു’ മാറി. അന്നത്തെ സിനിമാ നിരൂപകർക്കിടയിൽ വലിയ ചർച്ചയായ ‘ഗുരു’ ഇന്നും കാലത്തിനതീതമായി ചർച്ചചെയ്യപ്പെടുന്ന സിനിമാ റഫറൻസ് ആണ്.
Post Your Comments