തങ്ങളുടെ പ്രണയം വിവാഹമല്ലായിരുന്നുവെന്നും ഷാജി കൈലാസ് നേരിട്ട് തന്നെ പ്രൊപ്പോസ് ചെയ്യുകയുമാണുണ്ടായതെന്നും നടി ആനി പറയുന്നു. അമ്മയുടെ ഒരു പ്രോഗ്രാമിനിടെയാണ് ഷാജി കൈലാസിന് തന്നോട് എന്തോ ഒരു ഇത് ഉണ്ടെന്ന് മനസ്സിലാക്കുന്നതെന്നും മഴയെത്തും മുൻപേ എന്ന സിനിമയുടെ പ്രകടനം കണ്ടു എന്നെ വിളിക്കുന്ന അവസരത്തിൽ തന്നെ നേരിട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നുവെന്നും വിവാഹത്തിലേക്ക് എത്തിയ സാഹചര്യം വിവരിച്ചു കൊണ്ട് ആനി പറയുന്നു.
ആനിയുടെ വാക്കുകള്‍
“ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരല്ല. ഒരിക്കൽ അമ്മയുടെ ഒരു പ്രോഗ്രാമിനിടെയാണ് ഷാജി ചേട്ടന് എന്നോട് എന്തോ ഒരു അടുപ്പമുണ്ടല്ലോ എന്ന് മനസിലാകുന്നത്. അന്ന് ഷാജി ചേട്ടൻ എന്നോട് മാത്രം യാത്ര പറയാതെ അവിടെ നിന്ന് പോയി. അതെന്താ അങ്ങനെ എന്ന് ഞാൻ ചിന്തിച്ചിരുന്നു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ‘മഴയെത്തും മുൻപേ’ എന്ന സിനിമ കണ്ടുവെന്നും അതിൽ എന്റെ പ്രകടനം നന്നായിരിക്കുന്നുവെന്നും വിളിച്ചുപറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു നമ്മുടെ ഇൻഡസ്ട്രിയിൽ നിന്ന് ഞാൻ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനെ പറ്റി എന്താ അഭിപ്രായമെന്ന് ?. അപ്പോൾ ഞാൻ പറഞ്ഞു ‘അതിനെന്താ അത് നല്ല കാര്യമല്ലേ’ എന്ന്. ആൾ ആരാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു, ‘അത് താൻ തന്നെയാണ്’, ശരിക്കും ഞാൻ അത്രയും പെട്ടെന്നുള്ള ഒരു പ്രപ്പോസല്‍ പ്രതീക്ഷിച്ചില്ല. അങ്ങനെയാണ് ഞങ്ങൾ അടുത്തു തുടങ്ങുന്നതും, പിന്നീട് വിവാഹം ചെയ്യുന്നതും”. നടി ആനി പറയുന്നു
Post Your Comments