Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

ജനുവരിക്ക് ശേഷം ഇത് അഞ്ചാം തവണയാണ് ആത്മഹത്യാ ശ്രമം നടത്തുന്നത്; അമ്പിളി ദേവി

ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു ചതി പറ്റരുത്. ചതിയന്മാർക്ക് മുമ്പിൽ വീണു പോകരുത്'

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച നടൻ ആദിത്യനും അമ്പിളി ദേവിയും തമ്മിലുള്ള ദാമ്പത്യ പ്രശ്നമാണ്. അന്യ സ്ത്രീയുമായി തന്റെ ഭർത്താവിന് അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിലൂടെ ആ സ്ത്രീ ഗർഭിണി ആയി, പിന്നീട് അബോർഷൻ നടത്തി തുടങ്ങിയ ആരോപണങ്ങൾ അമ്പിളി വെളിപ്പെടുത്തിയിരുന്നു. വാടാ പ്രതിവാദങ്ങൾ ഉയരുന്നതിനിടയിൽ ആദിത്യൻ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചു.

read also:മരണത്തിന്റെ ശരിയായ കണക്കുകള്‍ പുറത്ത് വിടുമ്പോൾ ഡല്‍ഹി ഒരു ശവപ്പറമ്പായി മാറും, ഈ ഗതി കേരളത്തിന് വരാതിരിക്കട്ടെ; ദിയ സന

കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയ നടന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് വെറും നാടകമാണെന്നു അമ്പിളിദേവി പറയുന്നു. ‘ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു ചതി പറ്റരുത്. ചതിയന്മാർക്ക് മുമ്പിൽ വീണു പോകരുത്’ എന്ന് പറഞ്ഞ അമ്പിളി, ആദിത്യൻ ജയന്റെ ആത്മഹത്യ ശ്രമത്തെകുറിച്ചും വ്യക്തമാക്കി.

‘ജനുവരിക്ക് ശേഷം ഇത് അഞ്ചാം തവണയാണ് ആത്മഹത്യ ശ്രമം നടത്തുന്നത്, ഇതേ കുറിച്ച് താൻ പല വിധ മാധ്യമങ്ങളോട് പറഞ്ഞിരുന്നു ‘ എന്നും അമ്പിളി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button