മറിമായം എന്ന സീരിയലിലൂടെ ശ്രദിക്കപ്പെട്ട നടനാണ് വിനോദ് കോവൂർ. കഴിഞ്ഞ ദിവസമാണ് അനധികൃതമായി മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ കയറി ലൈസൻസ് പുതുക്കാൻ ശ്രമിച്ചു എന്ന കേസിൽ താരം പെട്ടത്. ലൈസൻസ് കൃത്രിമമായി പുതുക്കാൻ വേണ്ടി നസീറ ഡ്രൈവിങ് സ്കൂൾ നടത്തിയ ശ്രമം സൈബർ പൊലീസ് കയ്യോടെ പിടി പിടികൂടുകയായിരുന്നു. തുടർന്ന് താരത്തിന്റെ ലൈസൻസും പോലീസ് പിടിച്ചെടുത്തു.
ആ ലൈസൻസ് റദ്ദാക്കിയാൽ മാത്രമേ ഇനി പുതിയ ലൈസൻസ് എടുക്കാൻ സാധിക്കുകയുള്ളു. അത്രയും കാലം തനിക്ക് വണ്ടി ഓടിക്കാൻ പറ്റില്ലെന്നും താൻ ഇരയാക്കപ്പെടുക ആയിരുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിനോദ് കോവൂർ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റ ഈപ്രതികരണം.
താത്കാലികമായി എന്തെങ്കിലും സജ്ജീകരണം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം കൊടുത്തിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ മനോരമ ഓൺലൈനോട് പ്രതികരിച്ചു. അതേസമയം, ചില തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കണ്ടത് ഏറെ വിഷമിപ്പിച്ചെന്ന് നടൻ പറയുന്നു.
കൈയിൽ കാശുള്ളതു കൊണ്ട് താൻ ഇങ്ങനെ കൃത്രിമം കാട്ടുമെന്നൊക്കെ രീതിയിൽ പല കമന്റുകളും വന്നു. താനാണ് പാസ്വേഡ് മോഷ്ടിച്ചതെന്നു വരെ പ്രചാരണമുണ്ടായി. അതൊക്കെ സങ്കടപ്പെടുത്തി എന്ന് നടൻ പറഞ്ഞു. ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരൻ തന്നെ വിളിച്ചു ക്ഷമ ചോദിച്ചു. അയാളുടെ മകനാണ് കൃത്രിമം കാട്ടിയതെന്ന് പറഞ്ഞതായും വിനോദ് കോവൂർ പറഞ്ഞു.
Post Your Comments