നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് തുളസീദാസ്. താൻ സംവിധാനം ചെയ്യാനിരുന്ന ഒരു ജയറാം സിനിമ ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണത്തെക്കുറിച്ച് സഫാരി തുറന്നുപറയുകയാണ് തുളസീദാസ്.
തുളസീദാസിന്റെ വാക്കുകള്‍
“ഞാന്‍ സംവിധാനം ചെയ്ത ‘ദോസ്ത്’ എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. പെട്ടെന്ന് സംഭവിച്ച ഒരു സിനിമയായിരുന്നു അത്. കാരണം ആ സമയത്ത് ഞാൻ ജയറാമിനെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയത് കൊണ്ടാണ് പിന്നീട് ‘ദോസ്ത്’ എന്ന ചിത്രം പ്ലാൻ ചെയ്തത്. പഴയ പ്രശസ്ത നിര്‍മ്മാതാവായ കെ പി കൊട്ടാരക്കരയുടെ മകന് രവി കൊട്ടാരക്കരയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. ജയറാമായിരുന്നു നായകനായി മനസ്സിൽ ഉണ്ടായിരുന്നത് . അങ്ങനെ ഉദയകൃഷ്ണ സിബി.കെ.തോമസിന്റെ തിരക്കഥയിൽ ജയറാമിനെ മനസ്സില്‍ കണ്ടു ഒരു സിനിമ പ്ലാൻ ചെയ്തു. ‘ഉത്തമൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി ജയറാമിനോട് കഥ പറയുകയും ചെയ്തു. കഥ പറയാന്‍ പോകുമ്പോള്‍ എനിക്കൊപ്പം രവി കൊട്ടാരക്കരയും ഉണ്ടായിരുന്നു. അദ്ദേഹമാണ് നിർമാതാവ് എന്ന് മനസ്സിലാക്കിയ ജയറാം എന്റെ കഥ കേൾക്കാൻ താല്പര്യം കാണിച്ചില്ല. അവർ തമ്മിൽ നേരത്തെ ഒരു സിനിമ ചെയ്യുകയും അതിലെന്തോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും ചെയ്തിരുന്നു. അതാകാം ജയറാം അവരുടെ പ്രൊഡക്ഷനിൽ സിനിമ ചെയ്യാൻ താല്പര്യം കാണിക്കാതിരുന്നത്”. തുളസീദാസ് പറയുന്നു
കടപ്പാട് : സഫാരി ടിവി (ചരിത്രം എന്നിലൂടെ)
Post Your Comments