നടന് തിലകന്റെ നാമത്തിലുള്ള സമഗ്രസംഭാവനാ പുരസ്കാരം നാടക- ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയുന്നൂരിന്. വിവിധ മേഖലകളിലെ നവഭാവുകത്വമാര്ന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
തിലകന് സ്മാരകവേദിയ്ക്കുവേണ്ടി ഇബ്രാഹിം വെങ്ങര, ഡോ. തോട്ടം ഭവനചന്ദ്രന്‍, ശ്രീജ ആറങ്ങോട്ടുകര, അഡ്വ. മണിലാല്‍ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പൂരസ്ത്രാര ജേതാവിനെ തിരഞ്ഞെടുത്തത്.
മുപ്പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം, ജൂലായ് ആദ്യവാരം സമര്‍പ്പിക്കുമെന്ന് തിലകന് സ്മാരകവേദി സെക്രട്ടറി കൊടുമണ്‍ ഗോപാലകൃഷ്ണനും പ്രസിഡന്റ് ബാബ്ദകിളിരൂരും അറിയിച്ചു.
Post Your Comments