GeneralIndian CinemaLatest NewsNEWS

പ്രണയം എതിർത്ത സഹോദരനെ വെട്ടിനുറുക്കി റോഡിൽ തള്ളി ; നടിയും കാമുകനും അറസ്റ്റിൽ

ബാം​ഗളൂർ; പ്രണയത്തിന് തടസം നിന്ന സഹോദരനെ കൊലപ്പെടുത്തി നടിയും മോഡലുമായ ഷനായ കത്‌വെ. സംഭവത്തിൽ ഇരുപത്തിനാലുകാരിയായ നടിയെയും കാമുകൻ നിയാസഹമ്മദ് കാട്ടിഗറിനെയും അറസ്റ്റ് ചെയ്തു. നടിയും കാമുകനും സുഹൃത്തുക്കളും ചേർന്നാണ് 2 കാരനായ രാകേഷ് കത്‌വെയെ കൊലപ്പെടുത്തി ശരീരം വെട്ടിമുറിച്ച് വിവിധ ഭാ​ഗങ്ങളിൽ തള്ളിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ രാകേഷിന്റെ സ്വന്തം സഹോദരിയായ ഷനായയ്ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഷനായയും നിയാസഹമ്മദുമായുള്ള ബന്ധം രാകേഷ് എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്. രാകേഷിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം അടുത്ത ദിവസം നിയാസഹമ്മദും സുഹൃത്തുക്കളും കൂടി ശരീരം വെട്ടി നുറുക്കി. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ മൃതദേഹം തള്ളുകയായിരുന്നു.

shortlink

Post Your Comments


Back to top button