ചെന്നൈ: പ്രശസ്ത സംവിധായകൻ ശങ്കറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പരാതി നൽകിയ സംഭവം വാർത്തയായിരുന്നു. കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 പൂർത്തിയാകാതെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ നിന്ന് ശങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയിൽ ലൈക്ക പ്രൊഡക്ഷൻസ് ഹർജി സമർപ്പിച്ചത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കോടതിയ്ക്ക് കഴിയില്ല എന്നാണ് ജഡ്ജിമാർ പറയുന്നത്. രണ്ട് കൂട്ടരും കോടതിയിൽ എത്തി പ്രശ്നത്തിന് പരിഹാരം കാണണം. ഈ പ്രശ്നത്തിൽ ഉത്തരവ് ഇറക്കാനോ പിഴ ചുമത്താനോ കോടതിയ്ക്ക് കഴിയില്ല എന്ന് അറിയിച്ചതായാണ് റിപ്പോർട്ട്. ഏപ്രിൽ 28 നാണ് ഇനി കേസ് വിളിച്ചിരിക്കുന്നത്.
Post Your Comments