GeneralLatest NewsNEWSSocial Media

പെര്‍ഫെക്ട് ഓകെ ടാൻ ആൻഡ് ദി കോൺ ; വൈറലായ നൈസലിന്റെ ഡയലോഗുമായി രമേഷ് പിഷാരടി

രമേഷ് പിഷാരടി പങ്കുവെച്ച ഒരു ചിത്രവും ക്യാപ്ഷനുമാണ് വൈറലാകുന്നത്

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്തിയെ അദ്ദേഹം ചിത്രങ്ങളാണെങ്കിൽ പോലും പങ്കുവെയ്ക്കാറുള്ളു. ഇപ്പോഴിതാ രമേഷ് പിഷാരടി പങ്കുവെച്ച അത്തരത്തിൽ ഒരു ചിത്രവും ക്യാപ്ഷനുമാണ് വൈറലാകുന്നത്.

കൊവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഏറെ വൈറലായ വീഡിയോയായിരുന്നു കോഴിക്കോടുകാരൻ നൈസലിന്‍റെ ‘പെര്‍ഫെക്ട് ഓകെ’ വീഡിയോ. ഇതിൽ അദ്ദേഹം പറയുന്ന വൈറലായ ഇംഗ്ലീഷ് സംഭാഷണമാണ് പിഷാരടി തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. പെര്‍ഫെക്ട് ഓകെ ടാൻ ആൻഡ് ദി കോൺ എന്നാണ് പിഷു പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിരവധിപേർ പിഷു പങ്കുവെച്ച ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

https://www.instagram.com/p/COC4V1LnVum/?utm_source=ig_web_copy_link

രസകരമായ രീതിയിൽ ഇംഗ്ലീഷ് വാക്കുകള്‍ പറയുന്ന നൈസലിന്‍റെ വീഡിയോ ചുരുങ്ങിയ കാലം കൊണ്ടാണ് ഏറെ വൈറലായത്. റാപ്പർ അശ്വിൻ ഭാസ്കര്‍ ഈ വീഡിയോ റാപ് സ്റ്റൈലില്‍ അവതരിപ്പിച്ചതോടെ നൈസലിന് വീണ്ടും ആരാധകർ ഏറി. പെർഫെക്ട് ഓക്കേ എന്‍റർടെയ്ൻ ഇൻ ടു ദിസ്, ഇൻ ടു ടാൻ ഇൻ ദി കോൺ അറ്റ് ദി ബാക്, എൻജോയ് വിത്ത് എവരിഡേ, സാറ്റർഡേ എന്ത് ഹോളിഡേയ് എന്ന് പറഞ്ഞുകൊണ്ടുള്ള നൈസലിന്‍റെ വീഡിയോയാണ് എല്ലാവരും ഏറ്റെടുത്തത്. അർത്ഥമോ ഗ്രാമറോ ഒന്നും നോക്കാതെയുള്ള ഈ ഇംഗ്ലീഷ് വാക്കുകൾ ഏവരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button