![](/movie/wp-content/uploads/2021/04/kangana.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടി കങ്കണ റണൗട്ട്. ഭാരതത്തിന്റെ വീരപുത്രനാണ് മോദിയെന്നും സംഘി ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം അറിയിച്ചത്.
‘സംഘി എന്നതിൽ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രൻ മോദി എന്നാണ് കങ്കണയുടെ ട്വീറ്റ്.
മോദി സർക്കാരിനെ പിന്തുണച്ച് കൊണ്ടുള്ള കങ്കണയുടെ ട്വീറ്റുകൾ നേരത്തെയും ശ്രദ്ധ നേടാറുണ്ട്. കങ്കണയുടെ മിക്ക ട്വീറ്റുകളും വിവാദമായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. കെജ്‌രിവാൾ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്, അതിൽ ഏറ്റവും വലുത് ഡൽഹിയിൽ ഒരു ഓക്സിജൻ പ്ലാന്റ് പോലും ഇല്ലാത്തതാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments