ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നമിത. ആകാര വടിവിലും സൗന്ദര്യത്തിലും മുൻ നിരയിൽ നിന്നിരുന്ന നമിത ഇടക്കാലത്ത് അമിത ശരീര ഭാരത്തിന്റെ പേരിൽ ബോഡിഷേയ്മിങ് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്ലാമറസ് റോളിലാണ് താരം കൂടുതലും എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നല്ലൊരു കഥാപാത്രം തനിക്ക് ലഭിച്ച സന്തോഷത്തിലാണ് നമിത. ‘ബൗ വൗ’ എന്ന പേരില്‍ ഒരുക്കുന്ന സിനിമ വൈകാതെ റിലീസിനെത്തും.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നിരവധി കാര്യങ്ങള്‍ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇനി താന്‍ ഐറ്റം ഡാന്‍സ് കളിക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും ഗ്ലാമര്‍ വേഷം ചെയ്യുന്നത് കൊണ്ട് ഉണ്ടായ ഗുണത്തെയും ദോഷത്തെ കുറിച്ചുമൊക്കെ നമിത വ്യക്തമാക്കി .
‘നടീ നടന്മാര്‍ എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അതവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ‘ടൈപ്പ് കാസ്റ്റിങ്ങ്’ ആയിരുന്നു എന്നതാണ്. ഒരിക്കല്‍ ഗ്ലാമര്‍ കഥപാത്രം ചെയ്താല്‍ പിന്നെ എന്നും അങ്ങനെ തന്നെ ചെയ്യേണ്ടി വരുമെന്ന അവസ്ഥ. മറിച്ച് ആ നടനോ നടിയ്‌ക്കോ മറ്റെന്തൊക്കെ അധികമായി ചെയ്യാനാകുമെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. മടുത്ത് പോകും നമ്മള്‍. നാടകവേദികളില്‍ പോലും അനുഭവ സമ്പത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങള്‍ വെറും ഗ്ലാമറില്‍ ഒതുങ്ങി പോയി. ചില സംവിധായകര്‍ പ്രധാന കഥാപാത്രമാണെന്ന തരത്തില്‍ സിനിമയിലേക്ക് വിളിക്കും. കുറച്ച് ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിനൊപ്പം ഒരു ഗാനരംഗം ഉണ്ടാവും. പക്ഷേ സിനിമ പുറത്തിറങ്ങുമ്പോള്‍ മറ്റുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ഗാനരംഗം മാത്രം ഉള്‍പ്പെടുത്തും. പലതവണ അത്തരം അനുഭവമുണ്ടായി. ഇത് കാണുന്ന പ്രേക്ഷകര്‍ വിചാരിക്കും ഞാന്‍ ഐറ്റം സോംഗ് മാത്രമേ ചെയ്യൂ എന്ന്. ഇതോടെയാണ് അത് ചെയ്യുന്നില്ലെന്ന് ഉറച്ച തീരുമാനം എടുത്തത് ‘ നമിത പറഞ്ഞു. ഈ പാഠങ്ങളാണ് ‘ബൗ വൗ’ പോലൊരു സിനിമ ചെയ്യാനുള്ള പ്രേരണ. മികച്ച കഥാപാത്രങ്ങള്‍ എനിക്ക് വഴങ്ങുമെന്ന് തിരിച്ചറിയപ്പെടണം നമിത കൂട്ടിച്ചേർത്തു.
Post Your Comments