
അമ്പിളി ദേവി – ആദിത്യൻ എന്നിവരുടെ ദാമ്പത്യ വിവാദത്തിൽ പ്രതികരണവുമായി അനശ്വര നടൻ ജയന്റെ മകൻ മുരളി ജയൻ രംഗത്ത്. ആദിത്യൻ എന്ന വ്യക്തിയെ കുറിച്ച് ഏറ്റവും കൂടുതൽ പറയാൻ യോഗ്യതയുള്ളത് മുരളി ജയനാണെന്ന ആരാധകരുടെ നിർബന്ധത്തെ തുടർന്നാണ് താൻ ഈ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് മുരളി പറയുന്നു. ആദിത്യന്റെ വിവാഹം കഴിക്കലും വിവാഹം ഒഴിയലിനെയും കുറിച്ച് സംസാരിക്കുകയാണ് മുരളി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
Also Read:പൃഥ്വിരാജിനോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട് ; തുറന്നുപറഞ്ഞ് നമിത
‘ആദിത്യൻ ആദ്യമായി വിവാഹം കഴിച്ച പെൺകുട്ടിയെ കുറിച്ചാണ് പറയുന്നത്. കൊല്ലത്തെ തേവള്ളിയിലെ ഒരു നായർ കുടുംബത്തിലെ പെൺകുട്ടിയെ ആണ് ആദിത്യൻ ആദ്യം വിവാഹം കഴിച്ചത്. ആ പെൺകുട്ടിയെ സ്നേഹിച്ച് അവിടെ നിന്നും കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഇരുവരെയും പോലീസ് പിടിച്ചോണ്ട് വന്നു. അപ്പോൾ ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു ആദിത്യനും പെൺകുട്ടിയും പറഞ്ഞത്. ഏത് വിവാഹം കഴിച്ചാലും ആദിത്യൻ പറയുന്ന വാക്കാണ് ‘ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ’. അന്നും ആദിത്യൻ ഇത് തന്നെയാണ് പറഞ്ഞത്. അങ്ങനെ ആ പെണ്കുട്ടിയുമായുള്ള വിവാഹം നടന്നു. വിരലിലെണ്ണാവുന്ന ദിവസം മാത്രമായിരുന്നു ആ ദാമ്പത്യം മുന്നോട്ട് പോയത്. ആ പെൺകുട്ടിയെ ഉപേക്ഷിച്ച് ആദിത്യൻ അവന്റെ ജോലി നോക്കി പോയി.’- മുരളി പറയുന്നു.
ആദിത്യന്റെ ആദ്യത്തെ വിവാഹത്തട്ടിപ്പായിരുന്നു അതെന്ന് വെളിപ്പെടുത്തുകയാണ് മുരളി. ഉടുപ്പിട്ട് ഊരി കളയുന്നത് പോലെയാണ് ആദിത്യന് വിവാഹമെന്ന് പറയുകയാണ് മുരളി. ഓരോ വിവാഹം കഴിച്ച് ബന്ധം ഒഴിയുകയാണ് അവന്റെ സ്ഥിരം പണിയെന്ന ഇദ്ദേഹം പറയുന്നു. ആദിത്യൻ അന്ന് തുടങ്ങിയ പണിയാണ്, വിവാഹം കഴിക്കുക പിന്നെ വേർപ്പെടുത്തുക. കുറച്ച് ദിവസം മാത്രമായിരിക്കും അയാൾ ഒരു പെൺകുട്ടിക്കൊപ്പം ജീവിക്കുകയെന്ന് മുരളി പറയുന്നു.
Post Your Comments