GeneralLatest NewsNEWSTV Shows

എംസിആറിന്റെ പുതിയ പരസ്യം വിവാദത്തിൽ; പരസ്യം പിന്‍വലിക്കാന്‍ നിർദ്ദേശം

ഷര്‍ട്ടിന്റെ നൂലുകളില്‍ വൈറസിനെ അകറ്റുന്ന ടെക്നോളജി ഉണ്ടെന്നായിരുന്നു കമ്പനിയുടെ അവകാശവാദം

ചെന്നൈ: പ്രമുഖ വസ്ത്ര നിര്‍മ്മാണ ബ്രാന്‍ഡായ എംസിആറിന്റെ പുതിയ പരസ്യം വിവാദത്തിൽ. രാജ്യമെങ്ങും കോവിഡ് വൈറസ് വ്യാപകമാകുകയാണ്. ഈ സാഹചര്യത്തിൽ എംസിആര്‍ ആന്റി വൈറസ് ഷര്‍ട്ടുകള്‍ എന്ന് കാട്ടി പുറത്തിറക്കിയ ടെലിവിഷന്‍ പരസ്യത്തിനെതിരെ പരാതി.

ഷര്‍ട്ടിന്റെ നൂലുകളില്‍ വൈറസിനെ അകറ്റുന്ന ടെക്നോളജി ഉണ്ടെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഇതിനു ശാസ്ത്രവിവരങ്ങളുടെ പിന്‍ബലമില്ലെന്ന് കാട്ടി ക്യാപ്‌സൂള്‍ കേരള (ക്യാംപയിന്‍ എഗൈന്‍സ്റ്റ് സ്യൂഡോ സയന്‍സ് യൂസിംഗ് ലോ ആന്‍ഡ് എത്തിക്‌സ്) എന്ന സംഘടന പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കണ്‍സ്യൂമര്‍ കംപ്ലൈന്റ് കൗണ്‍സില്‍ പരസ്യത്തിനെതിരെ നടപടി സ്വീകരിച്ചു.

read also:വെട്ടിയും തിരുത്തിയും നാലു വര്‍ഷങ്ങള്‍ എടുത്ത തിരക്കഥ: സിബിഐ രഹസ്യം പറഞ്ഞു എസ്.എന്‍ സ്വാമി

പരസ്യം ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് കാട്ടിയാണ് സംഘടന അഡ്വര്‍ടൈസ്‌മെന്റ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി കൈമാറിയത്. തുടര്‍ന്ന് കണ്‍സ്യൂമര്‍ കംപ്ലൈന്റ് കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിനൊടുവിൽ പരസ്യം പിന്‍വലിക്കാന്‍ എംസിആറിന് നിര്‍ദ്ദേശം നല്‍കി. മെയ് നാലിനകം പരസ്യത്തില്‍ രൂപമാറ്റം വരുത്തുകയോ, ശാസ്ത്രീയ വശം ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് സിസിസി നിര്‍ദ്ദേശം.

read also:സ്വിമ്മിങ്പൂളിലെ ചിത്രങ്ങളുമായി നടി രചന നാരായണൻകുട്ടി ; ചിത്രങ്ങൾ

വൈറസുകളെ തടയുന്ന എന്‍ നയന്‍ എന്ന വിദേശ ടെക്‌നോളജിയാണ് പുതിയ പ്രൊഡക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നുംപല പ്രമുഖ ബ്രാന്‍ഡുകളും ഈ ടെക്‌നോളജി ഉപയോഗിച്ചു വരുന്നുണ്ടെന്നും, ഇത് സംബന്ധിച്ച വിശദീകരണം സിസിഎയ്ക്കും എ.എസ്.സി.ഐയ്ക്കും നല്‍കിയിട്ടുണ്ടെന്നും എംസിആര്‍ മേധാവി റോബിന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button