GeneralLatest NewsMollywoodNEWSTV Shows

മണിക്കുട്ടന്റെ മാനസികനില ശരിയല്ലെന്ന് മോഹൻലാൽ ; പൊട്ടിക്കരഞ്ഞ് താരം

സന്ധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മോഹന്‍ലാല്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ മറ്റൊരു ആവേശകരമായ വാരാന്ത്യ എപ്പിസോഡ് കൂടി. ഈ സീസണിന്‍റെ തുടക്കം മുതലുള്ള ആഴ്ചകളെ അപേക്ഷിച്ച് ഏറ്റവും സംഘര്‍ഷഭരിതവും സംഭവങ്ങള്‍ നിറഞ്ഞതുമായ എപ്പിസോഡായിരുന്നു ഇന്നലെ. ഷോയിലെത്തിയ മോഹൻലാൽ നാട്ടുക്കൂട്ടം ടാസ്‌ക്കിനിടെ മോശമായി പെരുമാറിയ റംസാനും കിടിലം ഫിറോസുമെതിരെ ശക്തമായ പ്രതികരണങ്ങളും ശിക്ഷയുമായാണ് നൽകിയത്.

എന്നാല്‍ പിന്നീട് മോഹന്‍ലാല്‍ മണിക്കുട്ടനോട് പറഞ്ഞ വാക്കുകള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇട വരുത്തിയിരിക്കുന്നത്. മണിക്കുട്ടന്റെ മാനസിക നില ശരിയല്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. സന്ധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മോഹന്‍ലാല്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

എന്തിനാണ് മോനെ നി അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ഇതിന് മറുപടിയായി സജ്ന-ഫിറോസ് ഉണ്ടായിരുന്ന സമയത്തെ മീൻ വെട്ടിയ സംഭവം മണി പറഞ്ഞുതുടങ്ങിയതും മോഹൻലാൽ ഇടപ്പെട്ടു. ഇതെല്ലാം പഴയ കാര്യങ്ങളാണെന്നും അതൊന്നും കേൾക്കാൻ തനിക്ക് താൽപര്യമില്ലെന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത്. തനിക്ക് അറിയേണ്ടത് മണിക്കുട്ടൻ എന്തിന് അത് പറഞ്ഞു, അങ്ങനെ പറഞ്ഞത് ശരിയാണോയെന്നും മോഹൻലാൽ വ്യക്തമാക്കി.

ഫിനാലെയിലേക്ക് അടുക്കുമ്പോൾ എന്ത് പറഞ്ഞാലും പ്രശ്നമാകുന്ന സമയമാണെന്നും ഇതൊക്കെ വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങൾകൂടിയാണെന്നും മോഹൻലാൽ പറഞ്ഞു. പൊളി ഫിറോസ് അനൂപിനെ അധിക്ഷേപിച്ചപ്പോൾ മണിക്കുട്ടൻ എന്തോരം പ്രശ്നമുണ്ടാക്കിയ ആളാണ് മണിക്കുട്ടനെന്ന് ചോദിച്ച മോഹൻലാൽ അങ്ങനെ ഒരാളിൽ നിന്ന് ഇത്തരമൊരു കാര്യം പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞു.

ഇതിന് മറുപടി പറയുന്നതിന് ഇടയിൽ സന്ധ്യ എന്ന് പറയുന്നതിന് പകരം സജ്ന എന്ന പേരാണ് മണിക്കുട്ടൻ പറഞ്ഞത് . ഇത് ഏറ്റുപടിച്ച മോഹൻലാൽ സജ്നയോ? അവൻ പുറകിൽ തന്നെ നിൽക്കുകയാണ് എന്ന് പറഞ്ഞു.” നീ എത്ര ആഴ്ച പുറകിലാണ്? പേര് വരെ മാറി പറയുന്നു, അതുകൊണ്ടാണ് ചോദിക്കുന്നത്. ഇരുന്നോളു കാര്യം മണിക്കുട്ടന്റെ മാനസിക നില ഇപ്പോൾ ശരിയല്ലെന്ന് തോന്നുന്നു,” മോഹൻലാൽ പറഞ്ഞു. പിന്നീട് മണിക്കുട്ടൻ നൽകിയ വിശദീകരണവും വ്യക്തമല്ലെന്നും മോഹൻലാൽ പറഞ്ഞു.

സംസാരം അവസാനിപ്പിക്കുന്നതിന് മോഹൻലാൽ സന്ധ്യയോട് ക്ഷമ ചോദിച്ചു.  താൻ ക്ഷ ചോദിച്ചുവെന്നും എല്ലാവരും കണ്ടെന്നാണ് കരുതുന്നതെന്നും മണിക്കുട്ടൻ പറഞ്ഞു. മറ്റ് മത്സരാർഥികളും അത് അംഗീകരിച്ചു.   മാനസിക നില തെറ്റിയ ആളല്ല ഞാനെന്നും മണിക്കുട്ടൻ പറഞ്ഞു. ഇതിനിടയിൽ സ്റ്റോർ റൂമിലേക്ക് പോയ മണിക്കുട്ടൻ സർവ നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞു.

താനൊരിക്കലും അങ്ങനെയല്ല പറഞ്ഞത് എന്നും നിനക്ക് അങ്ങനെ തോന്നിയെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ താൻ ക്ഷമ പറഞ്ഞിട്ടും മോഹൻലാൽ അങ്ങനെ പറഞ്ഞതാണ് സങ്കടമയതെന്നും മണികുട്ടനും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button