പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പെർഫെക്ട് ജോഡികൾ എന്നറിയപ്പെടുന്ന ഇരുവരുടെയും പരസ്പര സ്നേഹം എപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. എത്ര തിരക്കുകൾക്കിടയിലും സൂര്യ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. കുട്ടികളെ വളർത്തുന്നതിലും തങ്ങൾ പെർഫെക്ട് ആണെന്ന് തെളിയിച്ചിട്ടുള്ളവരാണ് ഇരുവരും. ദിയ ദേവ് എന്നിങ്ങനെ രണ്ടു മക്കളാണ് പ്രിയ താരദമ്പതികൾക്കുള്ളത്. വിവാഹത്തോടെ അഭിനയത്തോട്
താൽക്കാലികമായി വിടവാങ്ങിയ ജ്യോതിക മക്കൾ ഒരുവിധം പ്രായമായപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. എല്ലാം പിന്തുണയോടെയും സൂര്യ കൂടെ ഉള്ളത് തന്നെയാണ് ഇവരുടെ വിജയവും.
സൂര്യയെ പോലെ പെര്‍ഫെക്ടായൊരു ഭര്‍ത്താവിനെ മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാവില്ലെന്ന് ജ്യോതിക പലപ്പോഴും പറയാറുണ്ട്. അതുപോലെ തന്നെയാണ് തിരിച്ചും. ജ്യോതികയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളാണ് സൂര്യ. അദ്ദേഹമൊരു പെര്‍ഫെക്ട് അച്ഛനാണെന്നാണ് ജ്യോതിക പറയുന്നത്. മക്കളെ പഠിപ്പിക്കുന്നതും അവരെ ഉറക്കുന്നതൊക്കെ സൂര്യ വളരെ ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് പറയുകയാണ് നടിയിപ്പോള്‍.
ആണ്‍കുട്ടി പെണ്‍കുട്ടി എന്ന വ്യത്യാസമൊന്നും കാട്ടാതെ രണ്ട് പേര്‍ക്കും തുല്യപ്രധാന്യം നല്‍കാനും രണ്ട് പേരെയും ഒരേ രീതിയില്‍ തന്നെ പരിഗണിക്കാനും ശ്രദ്ധിക്കാറുണ്ടെന്നാണ് ജ്യോതിക പറയുന്നത്. എന്ത് കാര്യത്തിനും മാതാപിതാക്കള്‍ തന്നെയാകണം അവര്‍ക്ക് മാതൃകയാകേണ്ടത് എന്ന് ജ്യോതിക പറയുന്നു.
ദിയ ഭരനാട്യവും ബാഡ്മിന്റനും ദേവ് കരാട്ടേയും ബാഡ്മിന്റനും പരിശീലിക്കുന്നുണ്ട്. കൂടാതെ പിയാനോ ക്ലാസിലും ഇരുവരും പോകുന്നുണ്ട്. കുട്ടികള്‍ ഒരു കായിക ഇനത്തിലും ഒരു കലാപരമായ എന്തെങ്കിലും പരിശീലിക്കുന്നത് വളരെ നല്ലതാണ്. അനാവശ്യ വീഡിയോ ഗെയിമില്‍ നിന്നും ടിവി കാണലില്‍ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിക്കാന്‍ ഇത് വളരെ സഹായിക്കുന്നു. അവരുടെ താല്‍പര്യങ്ങള്‍ അറിഞ്ഞ് മാത്രമാകണം ഇത്തരം പരിശീലനങ്ങള്‍ നല്‍കാന്‍. മക്കളെ ഒന്നിനും നിര്‍ബന്ധിക്കാറില്ലെന്നാണ് ജ്യോതിക പറയുന്നത്.
ഞായറാഴ്ചകളിലെ ഷൂട്ടിങ്ങ് കഴിവതും ഒഴിവാക്കി മക്കളൊപ്പം ചിലവഴിക്കാന്‍ സൂര്യ ശ്രദ്ധിക്കാറുണ്ട്. അച്ഛന്റെയും അമ്മയുടെയും ഒരുപാട് സിനിമകളൊന്നും അവര്‍ കണ്ടിട്ടുമില്ല. തങ്ങളെ ജ്യോതികയും സൂര്യയുമായിട്ടല്ല അപ്പയും അമ്മയുമായി കാണാനാണ് കൂടുതല്‍ ഇഷ്ടമെന്നും ജ്യോതിക പറയുന്നു.
Post Your Comments