CinemaGeneralLatest NewsMollywoodNEWSSocial Media

‘മഹാവീര്യർ’‌ സിനിമയുടെ സഹ സംവിധായികയായി ജയശ്രീ ശിവദാസ് ; സന്തോഷം പങ്കുവെച്ച് താരം

നിവിനും ആസിഫും എട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മഹാവീര്യർ

ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജയശ്രീ ശിവദാസ്. ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം ഇരുപതിലേറെ സിനിമകളിൽ ബാലതാരമായും മൂന്ന് സിനിമകളിൽ നായികയായും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അഭിനയരംഗം ഒന്ന് മാറ്റിപ്പിടിച്ച് പകരം സംവിധായികയുടെ വേഷം അണിഞ്ഞിരിക്കുകയാണ് ജയശ്രീ. നിവിന്‍ പോളിയെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘മഹാവിര്യര്‍’ എന്ന സിനിമയിലാണ് ജയശ്രീ സഹ സംവിധായികയായി പ്രവർത്തിച്ചത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്.

ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള നിവിനും ആസിഫും എട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് വീണ്ടുമൊന്നിക്കുന്നതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

”ഏറെ സന്തോഷമുള്ള, സംതൃപ്തിയുള്ള, മനോഹരമായ യാത്രയ്ക്ക് പര്യവസാനം. മഹാവീര്യർ സിനിമയിൽ സഹസംവിധായികയാകാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. വിവരിക്കാനാവാത്ത അനുഭവമാണ് ഇതിലൂടെ തനിക്ക് ലഭിച്ചത്. ഈ വലിയ പ്രൊജക്ടിന് എന്നെ ഒപ്പം ചേർത്ത എബ്രിഡ് ഷൈൻ സാറിനും നിവിൻ ചേട്ടനും ഷംനാസ് സാറിനും നന്ദി.. സിദ്ദിഖിക്ക, ലാൽ സാർ, ആസിഫ് അലി, ലാലു അലക്സ്, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന തുടങ്ങി ഒരുപിടി ഏറെ കഴിവുള്ള താരങ്ങൾക്കും ടെക്നീഷ്യൻസിനും ഒപ്പം പ്രവർത്തിക്കാനുള്ള പ്രിവിലേജും ലഭിച്ചു. ഒരു ആർടിസ്റ്റ് എന്ന നിലയിലും ഇത് വലിയൊരു അനുഭവമായിരുന്നു.’കുമ്പളങ്ങി നൈറ്റ്സ്’‌ എന്ന സിനിമ കണ്ട രാത്രി മുതൽ തനിക്ക് എങ്ങനെയാണ് ഇങ്ങനെയൊരു കലാസൃഷ്ടി ഉണ്ടാക്കിയെടുക്കുന്നു എന്നത് ക്യാമറയ്ക്കു പുറകിൽ നിന്ന് കണ്ടു പഠിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു’ ജയശ്രീ ഫേസ്ബുക്കിൽ കുറിച്ചു.

https://www.instagram.com/p/COCnH1hJVLT/?utm_source=ig_web_copy_link

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുള്ള ജയശ്രീ മിന്നാമിന്നിക്കൂട്ടം, ആക്ഷൻ ഹീറോ ബിജു, ഡോ.ലവ്, ഇരുവഴി തിരിയുന്നിടം, ഇടുക്കി ഗോള്‍ഡ് തുടങ്ങി ഇരുപതോളം സിനിമകളിൽ ബാലതാരമായും 1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ, തമിഴിൽ വെൺമേഘം എന്നീ സിനിമകളിൽ നായികയായും അഭിനയിച്ചിട്ടുണ്ട്. ‘ഋത്വ’ എന്ന് പേരിട്ട മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തും അടുത്തിടെ ജയശ്രീ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button