അച്ഛന്‍ മരിച്ച ദുഃഖത്തിലാണ് താനും കുടുംബവുമെന്നും അതിനാൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ ഹിന ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത് . ഈ മാസം 20 നാണ് ഹിന ഖാന്റെ അച്ഛന്‍ അസ്ലം ഖാന്‍ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.
എന്റെ പ്രിയപ്പെട്ട അച്ഛന്‍ അസ്ലം ഖാന്‍ ഏപ്രില്‍ 20ന് ഞങ്ങളെ വിട്ടുപോയി. ബുദ്ധിമുട്ടേറിയ ഈ ഘട്ടത്തില്‍ എന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അന്വേഷിച്ച എല്ലാവരോടും നന്ദി പറയുന്നു. ഞാനും കുടുംബവും ദുഃഖത്തിലായതിനാല്‍ എന്റെ ടീമാകും എന്റെ ജോലിയുടെ ഭാഗമായുള്ള സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുക. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി- ഹിന ഖാന്‍ കുറിച്ചു.
Post Your Comments