
തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിവാഹ റിസപ്ഷന് ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഫാഷൻ പ്രേമികളുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്നത്. മജന്ത നിറത്തിൽ മെറ്റാലിക് ഹാൻഡ് എബ്രോയിഡറി ലെഹങ്കയാണ് ജ്വാല അണിഞ്ഞത്.
പ്രശസ്ത ഡിസൈനർ അമിത് അഗർവാളാണ് ജ്വാലയ്ക്ക് വേണ്ടി ഈ ലെഹങ്ക ഒരുക്കിയത്. ജ്വാലയുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന രീതിയിലാണ് താൻ ഡ്രസ്സ് ഡിസൈൻ ചെയ്തതെന്നാണ് അമിത് അഗർവാൾ പറയുന്നത്. “ജ്വാല എന്നെ സംബന്ധിച്ച് കരുത്തിന്റെ ഒരു അടയാളം മാത്രമല്ല, അഭിമാനം കൂടിയാണ്. അതിനാലാണ് ജ്വാലയ്ക്കായി ആ വ്യക്തിത്വത്തിന് കൂടുതൽ തിളക്കം നൽകുന്ന ഒരു സ്പെഷൽ ഔട്ട്ഫിറ്റ് തന്നെ നൽകണമെന്ന് ഞാനാഗ്രഹിച്ചത്,” ഡിസൈനർ അമിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
https://www.instagram.com/p/COAOVQVHEaU/?utm_source=ig_web_copy_link
രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനു ശേഷമാണ് ജ്വാലയും വിഷ്ണുവും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. രാക്ഷസന് എന്ന ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കിയത്.
ജ്വാല ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് പിരിഞ്ഞത്.
Post Your Comments