അമ്പാടിയ്ക്ക് എന്ത് സംഭവിച്ചു? ജനപ്രിയ പരമ്പരയ്‌ക്കെതിരെ പ്രേക്ഷകര്‍

അമ്പാടി അർജ്ജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിഖില്‍ നായര്‍ ആയിരുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയപരിപാടിയാണ് പരമ്പരകൾ. ഒരുപിടി വ്യത്യസ്ത പ്രമേയമുള്ള പാരമ്പരകളുമായി എന്നും മുന്നിൽ നിൽക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. എഴുത്തുകാരി നീരാജയുടെ ജീവിത മുഹൂർത്തങ്ങളെ മനോഹരമായി ആവിഷ്കരിക്കുന്ന ഒരു പരമ്പരയാണ് അമ്മഅറിയാതെ.

പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ പരമ്പരയ്ക്ക് നേരെ ഇപ്പോൾ വിമർശനം ഉയരുകയാണ്. പരമ്പരയിൽ കേന്ദ്രകഥാപാത്രമായ അലീനയായി എത്തുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്. അലീനയുടെ നായകനായെത്തുന്നത് അമ്പാടി അർജ്ജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിഖില്‍ നായര്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്ബാടി പരമ്ബരയിലില്ലായിരുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പോയിരിക്കുകയാണെന്നാണ് കഥയില്‍ പറയുന്നത്. പരീക്ഷ കഴിഞ്ഞു വരുന്ന അമ്ബാടിയെ കാണാനുള്ള കാത്തിരുപ്പിലായിരുന്നു ആരാധകര്‍.

READ ALSO:കല്യാണം കഴിഞ്ഞ് രണ്ട് മാസമോ ഒരു വര്‍ഷമോ തികച്ചിട്ട് വേറെ പെണ്ണ് തേടി പോവുന്നതല്ല കുടുംബം; അമ്പിളിയുടെ സഹോദരി

എന്നാല്‍ അമ്പാടിയുടെ തിരിച്ചു വരവില്‍ ആരാധകര്‍ നിരാശയാണ്. നിഖില്‍ നായര്‍ പരമ്ബരയില്‍ നിന്ന് പിന്മാറിയതായാണ് വിവരം. മടങ്ങി വരവില്‍ അമ്ബാടിയെ അവതരിപ്പിക്കുന്നത് ടിക് ടോക് താരമായ വിഷ്ണു ഉണ്ണികൃഷ്ണനാണ്.

നിഖിലിന്റെ മാറ്റത്തില്‍ പ്രേക്ഷകര്‍ സംപ്തൃപ്തരല്ല. നിരവധിപ്പേരാണ് ഈ മാറ്റത്തിനെതിരെ പ്രതികരണവുമായെത്തുന്നത്. അമ്പാടിയായി മറ്റൊരാളെ അംഗീകരിക്കാനാകില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിഖിലനെ തിരികെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം

Share
Leave a Comment