പിന്നണി ഗായികയായി എത്തി പിന്നീട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത നടിയാണ് ആൻഡ്രിയ ജെർമിയ. ഡാൻസർ, മ്യൂസിക് കന്പോസർ, മോഡൽ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ആൻഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹൻലാലിനോടൊപ്പം ലോഹം, തോപ്പിൽ ജോപ്പൻ എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
എന്നാൽ നായികയാകുന്നതിനേക്കാൾ ഗായികയായി അറിയപ്പെടാനായിരുന്നു ആൻഡ്രിയയ്ക്ക് ഇഷ്ടം. ഇതുവരെ ഇരുന്നൂറ്റി അമ്പതിലേറെ സിനിമാഗാനങ്ങൾ ആൻഡ്രിയ ആലപിച്ചു കഴിഞ്ഞു. ചില സിനിമകളിൽ ലവ് മേക്കിംഗ് രംഗങ്ങളിലും മറ്റും അഭിനയിച്ചതിനാൽ തന്നെ തേടി വരുന്നതിലേറെയും അത്തരം വേഷങ്ങളാണെന്ന് പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്.
ഒരേപോലെയുള്ള വേഷങ്ങൾ തന്നെയും പ്രേക്ഷകരെയും മടുപ്പിക്കുമെന്ന് ആൻഡ്രിയ പറയുന്നു. ഇനി കിടപ്പറ രംഗങ്ങളിൽ അഭിനയിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ് ആൻഡ്രിയ ഇപ്പോൾ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണെങ്കിൽ പ്രതിഫലക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും താരം വ്യക്തമാക്കുന്നു.
Post Your Comments