സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത് നടി അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളാണ്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും വെളിപ്പെടുത്തി അമ്പിളി രംഗത്തെത്തി. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പിളി ദേവിയുടെ കുടുംബം രംഗത്തെത്തി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു അമ്പിളിയുടെ സഹോദരി അഞ്ജലി ദേവി.
read also:എന്റെ ശരികള്‍ ഞാന്‍ പറയും, ആരാന്റെ ഗര്‍ഭം എനിക്ക് വേണ്ട; ജസ്ല മാടശേരി
ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യനെതിരെ അമ്പിളിയുടെ സഹോദരി തുറന്നു പറഞ്ഞത്. തന്റെ ഭര്‍ത്താവ് വിദ്യാസാഗറിനെതിരെയുളള ആദിത്യന്റെ ആരോപണങ്ങളെല്ലാം തളളിയ അഞ്ജലി ദേവി അമ്പിളിയെ അനിയത്തിയുടെ സ്ഥാനത്ത് കണ്ട് കൊണ്ടുനടന്ന വ്യക്തിയാണ് വിദ്യാസാഗർ എന്ന് പറഞ്ഞു. അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ..
” തന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുനില്‍ക്കുന്ന സമയം. ഒമ്പതില്‍ പഠിക്കുവാണ് അമ്പിളി. സ്വന്തം സഹോദരി എന്നതില്‍ കവിഞ്ഞ്, പെണ്‍മക്കളില്ല അവരുടെ വീട്ടില്‍ മൂന്ന് ആണ്‍കുട്ടികളാണ്. അനിയത്തിയെന്നുളള രീതിയിലല്ലാതെ കണ്ടിട്ടുപോലുമില്ല ആ വ്യക്തി. എനിക്ക് നന്നായിട്ടറിയാം. പത്തൊമ്പത് വര്‍ഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇപ്പോഴും നല്ല രീതിയില്‍ ജീവിച്ചുപോവുന്ന ആള്‍ക്കാര് ആണ് ഞങ്ങള്‍. രണ്ട് മക്കളുണ്ട്. പെണ്‍കുട്ടികളുണ്ട്.
read also:മണിക്കുട്ടന്റെ മാനസികനില ശരിയല്ലെന്ന് മോഹൻലാൽ ; പൊട്ടിക്കരഞ്ഞ് താരം
കേസ് കൊടുത്ത ശേഷം വിദ്യാസാഗറിനോട് ജയന് വ്യക്തിപരമായ ദേഷ്യമുണ്ട്. എവിടെയെല്ലാം തരംതാഴ്ത്തി സംസാരിക്കാനാവുമോ അവിടെയെല്ലാം ഇദ്ദേഹത്തെ തരംതാഴ്ത്തി സംസാരിക്കുന്നുണ്ട്. ഒരു ചാന്‍സ് പോലും കളയാതെ എവിടെയൊക്കെ വ്യക്തിഹത്യ നടത്താന്‍ പറ്റുന്നോ അവിടെയൊക്കെ നടത്തുന്നുണ്ട്. ഇപ്പോ അവന് കിട്ടിയൊരു ചാന്‍സാണിത്, ഇവന്‍ പറയുന്നുണ്ടല്ലോ ചേച്ചി നല്ല രീതിയില്‍ ജീവിക്കുന്നുണ്ടെന്ന്. ഈ ചേച്ചി നല്ല രീതിയില്‍ ജീവിക്കുന്നുണ്ടെങ്കില്‍ കുടുംബം നടത്തികൊണ്ടുപോവാന്‍ ഒരു ഭര്‍ത്താവിന് കഴിവ് വേണം. അവന്‍ ഇപറയുന്നത് പോലെ കല്യാണം കഴിച്ചിട്ട് രണ്ട് മാസം അല്ലെങ്കില്‍ ഒരു വര്‍ഷം തികച്ചിട്ട് വേറെ പെണ്ണ് തേടി പോവുന്നതല്ല കുടുംബം.
read also:ഇല്ല സാർ എനിക്ക് വിശ്വസിക്കാൻ വയ്യ: അതുല്യ നടനെ സ്മരിച്ച് ബാലചന്ദ്ര മേനോന്‍
ഇപ്പോ എത്ര നാളുകൊണ്ട് കല്യാണം കഴിക്കുന്നു. എത്ര പേരെ കല്യാണം കഴിക്കുന്നു. ഇതെല്ലാം നമ്മള് അറിഞ്ഞു. കാര്യങ്ങളെല്ലാം അറിഞ്ഞാണ് കല്യാണം നടത്തികൊടുത്തതും. പക്ഷേ ഈ ബന്ധം വന്നപ്പോ ഈ വിദ്യാസാഗര്‍ എന്ന വ്യക്തി ആദ്യമേ പറഞ്ഞു. ഈ ബന്ധത്തിന് പോകണ്ട. ശരിയല്ല എന്ന്. അന്ന് തൊട്ടെ അണ്ണന് ഈ ഇന്‍ഡസ്ട്രിയുമായിട്ട് നില്‍ക്കുന്നത് കൊണ്ട് ജയന്‌റെ കാര്യങ്ങള് നല്ലവണ്ണം അറിയാം. ജയനോട് ചോദിച്ചാലും അറിയാം. ഞാന്‍ കളളം പറയുന്നതല്ല.
ജയനെ എനിക്ക് നന്നായി അറിയാം. ഈ ബന്ധത്തിന് പോകണ്ട എന്ന് ആദ്യം പറഞ്ഞ വ്യക്തി എന്റെ ഭര്‍ത്താവാണ്. അമ്പിളിയുടെ സഹോദരനാണ്. പിന്നെ കല്യാണം കഴിക്കുന്നത് അമ്പിളിയാണ്. അവളുടെ ഇഷ്ടം അതാണെങ്കില്‍ നടന്നോട്ടെ. അവരാണ് ജീവിക്കുന്നത്. ഇവന്‍ പറഞ്ഞതും അതാണ്. എനിക്ക് പല തെറ്റുകളും പറ്റിയിട്ടുണ്ട്. ഞാന്‍ ജീവിച്ചു കാണിച്ചു തരാമെന്നാണ്. ഇങ്ങനെ ജീവിച്ചു കാണിക്കാനായിരുന്നു അവന്റെ ഉദ്ദേശമെന്നുളളത് നമുക്ക് ഇപ്പോഴാണ് മനസിലായത്. വിവാഹ തട്ടിപ്പുവീരനെന്ന് ഒരുപ്രാവശ്യം പറഞ്ഞാല്‍ പോരെ ഒരു പതിനായിരം തവണയെങ്കിലും പറയണം. അത്രയും അമര്‍ഷം എനിക്കുണ്ട്. എന്റെ ഭര്‍ത്താവിനെ കുറിച്ച് കൂടെ താമസിക്കുന്ന ആളെ കുറിച്ച് ഇത്രയും വൃത്തിക്കെട്ട കാര്യങ്ങള്‍ പറയുന്ന ജയനുളള മറുപടി തന്നെയാണിത്”. അഞ്ജലി പറഞ്ഞു.
Post Your Comments