GeneralLatest NewsMollywoodNEWS

ഞങ്ങളൊക്കെ കൂടെയുണ്ട് ; അമ്പിളി ദേവിയെ ആശ്വസിപ്പിച്ച് നവ്യയും ഭർത്താവും

അമ്പിളിയ്ക്ക് ആശ്വാസ വാക്കുകളുമായി നവ്യ നായർ

പ്രേക്ഷകരെയും സിനിമ സീരിയൽ രംഗത്തെയും ഞെട്ടിച്ച സംഭവമായിരുന്നു താരദമ്പതികളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ തകർച്ച. ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആദിത്യന് തൃശൂരുള്ള ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവർ ഗർഭിണിയാകുകയും പിന്നീട് അബോർഷൻ ചെയ്തുവെന്നും അമ്പിളി ആരോപിച്ചു. എന്നാൽ ആദിത്യൻ ഈ ആരോപണങ്ങൾ നിഷേധിക്കുകയും തനിക്കല്ല അമ്പിളിക്കാണ് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും നടൻ പറയുന്നു. അമ്പിളി അയച്ചെന്ന വാദവുമായി നിരവധി മെസ്സേജുകളുടെ സ്ക്രീഷോർട്ടുകളും ആദിത്യൻ പുറത്തുവിട്ടു. തുടർന്ന് ആദിത്യൻ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ അമ്പിളിയും പുറത്തുവിട്ടു. ആദിത്യനിൽ നിന്ന് ശാരീരികമായ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നുവെന്നും കരയാന്‍ ഇനി കണ്ണീരില്ലാത്ത വിധത്തില്‍ സങ്കടത്തിലാണ് താനും കുടുംബവുമെന്നും അമ്പിളി ദേവി അടുത്ത സുഹൃത്തായ അനു ജോസഫിനോട് പറഞ്ഞു.

തന്നെ സിനിമാ സീരിയൽ രംഗത്ത് നിന്ന് നിരവധി പേർ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട് എന്നും അമ്പിളി പറഞ്ഞു. നടി നവ്യ നായരും ഭർത്താവ് സന്തോഷും വിളിച്ചിരുന്നുവെന്നും. തനിക്ക് ഒരുപാട് ആശ്വാസമായി എന്നും അമ്പിളി പറഞ്ഞു. വിഷമിക്കണ്ട, ഞങ്ങളൊക്കെ കൂടെയുണ്ടെന്നായിരുന്നു സന്തോഷേട്ടൻ പറഞ്ഞത്. അമ്മയോടായിരുന്നു അദ്ദേഹം സംസാരിച്ചതെന്നും അമ്പിളി പറഞ്ഞു. .

യുവജനോത്സവ വേദിയിലെ മിന്നും താരങ്ങളായിരുന്നു അമ്പിളി ദേവിയും നവ്യ നായരും. തനിക്ക് കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോള്‍ വേദനയോടെ പൊട്ടിക്കരഞ്ഞ നവ്യ നായരുടെ വീഡിയോയും ചിത്രങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. അമ്പിളിയോട് അന്ന് ദേഷ്യം തോന്നിയിരുന്നു എന്നും സിനിമയിലെത്തിയതോടെ അന്നത്തെ തെറ്റിദ്ധാരണകൾ എല്ലാം മാറിയെന്നും പിന്നീട് പല വേദികളിലായി നവ്യ പറഞ്ഞിരുന്നു. തുടർന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button