
തന്റെ അഭിനയത്തിന്റെ രസതന്ത്രം പറഞ്ഞു നടി നിമിഷ സജയൻ. ‘മാലിക്’ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഫഹദ് ഫാസിൽ നല്കിയ പിന്തുണ വളരെ വലുതാണെന്നും, അതിലെ ഓരോ സീൻ എടുക്കുമ്പോഴും തന്റെ പ്രകടനം മോശമായാലും ‘അഭിനയം ശരിയായില്ല’ എന്ന് ഫഹദ് ഫാസിൽ പറയാറില്ലെന്നും, ഒന്നുകൂടി എടുത്തു നോക്കാം, നിമിഷയ്ക്ക് ഇനിയും നന്നായി ചെയ്യാൻ പറ്റുമെന്നുമാണ് അദ്ദേഹം പറയുന്നതെന്നും തന്റെ പുതിയ സിനിമ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് നിമിഷ സജയൻ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നിമിഷയുടെ പ്രതികരണം.
നടി നിമിഷ സജയന്റെ വാക്കുകള്‍
“ഇതുവരെ എട്ട് സിനിമകളാണ് റിലീസായത്. ചിലത് റിലീസാവാനിരിക്കുന്നു. ഓരോന്നിലും എന്റെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ഒപ്പം ജോലി ചെയ്യുന്നവരില്‍ നിന്ന് കിട്ടുന്ന പിന്തുണയാണ്. മാലിക് എന്ന സിനിമയിൽ ആ കഥാപാത്രത്തെ നന്നായി ചെയ്യാൻ എനിക്ക് പറ്റുന്നില്ലായിരുന്നു. അപ്പോൾ ഫഹദിക്ക പറയും നമുക്ക് ഒന്നുകൂടി നോക്കാം.നിമിഷയ്ക്ക് ഇതിലും നന്നായി ചെയ്യാൻ പറ്റും. അങ്ങനെ എന്റെ പെർഫോമൻസ് എത്ര തവണ വേണമെങ്കിലും ഓരോ സീനും ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. നിമിഷ ചെയ്തത് ശരിയായില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഇനിയും നന്നായി ചെയ്യാനാവും എന്ന് മാത്രമേ പറയാറുള്ളൂ. അത് വലിയ കാര്യമാണ്. ഫഹദിക്ക അടിപൊളിയാണ്”.
Post Your Comments