ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ജസ്ല മാടശേരി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ ജസ്ല രാഷ്ട്രീയത്തെ കുറിച്ചും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിസിച്ചും പങ്കുവച്ച പോസ്റ്റ് ചർച്ചയാകുന്നു.
ജസ്ലയുടെ കുറിപ്പ് ഇങ്ങനെ,
സ്വതന്ത്ര ചിന്തകരൊക്കെ ലഹരിക്ക് അടിമയാണന്ന പൊതുബോധം നിങ്ങള്‍ക്ക് സ്വയം രക്ഷപെടാന്‍ പണ്ടേ പറഞ്ഞു പരത്തിയ കഥയാണ്. ലഹരി എന്നത്‌കൊണ്ട് എന്താണ് താങ്കള്‍ എന്റെ കമന്റ്‌ബോക്‌സില്‍ ഉദ്ദേശിച്ചത് എന്നൊന്ന് വ്യകതമാക്കാമോ ? യുക്തിവാദി എന്ന് പറഞ്ഞാല്‍ ആരും പറയുന്ന എന്തും തലയില്‍ കയറ്റുന്ന ആള്‍ എന്നോ യുക്തിവാദി പട്ടത്തിനു പിന്നില്‍ നിന്നും വരുന്ന മണ്ടത്തരത്തെയും ഏറ്റെടുക്കുക എന്നോ അല്ല. ഞാന്‍ പറയുന്ന രാഷ്ട്രീയത്തിന്റെ ഉത്തരവാദി ഞാന്‍ മാത്രമായിരിക്കുകയും അതിനോടുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ മാത്രമാണ് ഉത്തരം നല്‍കേണ്ടതും .
read also:ലോക്ക്ഡൗൺ കാലത്തെ ജൈവകൃഷി ; കർഷകനായി മോഹൻലാൽ, വീഡിയോ
ആയതിനാല്‍ തന്നെ പുരോഗമനവാദിയും സ്വാതന്ത്രചിന്തകയും ആയിരിക്കുന്ന ഒരാള്‍ പറയുന്ന രാഷ്ട്രീയത്തിന്റെ ഉത്തരവാദി ഞാന്‍ കൂടി ആകുന്നത് എങ്ങനെയാണ്? ഞാന്‍ എന്റെ രാഷ്ട്രീയം പറയും . നിങ്ങള്‍ കമന്റില്‍ ഉദ്ദേശിച്ച ആള്‍ അയാളുടെ രാഷ്ട്രീയം പറയും . അവരുടെ രാഷ്ട്രീയത്തിന് അവരോട് ചോദിക്കണം . അതിനര്‍ത്ഥം അവര്‍ പൊളിറ്റിക്‌സ് പറയുന്നതില്‍ ഞാന്‍ എതിര്‍പ്പ് പറയും എന്നല്ല .അവരെ അവരുടെ വഴിക്ക് വിടുക.
read also:എംസിആറിന്റെ പുതിയ പരസ്യം വിവാദത്തിൽ; പരസ്യം പിന്‍വലിക്കാന്‍ നിർദ്ദേശം
ഒന്നു പറയുന്നു..രേഹന ഫാത്തിമ ചെയ്യുന്നത് അവരുടെ രീതിയും പൊളിറ്റിക്‌സുമാണ്. അതില്‍ യോജിപ്പും വിയോജിപ്പും എനിക്കും നിങ്ങള്‍ക്കുമുണ്ടാകാം. എന്നാല്‍ അവളുടെ രാഷ്ട്രീയം ആണ് സ്വാതന്ത്രചിന്തകരൊക്കെ എന്ന തോന്നല്‍ മാറ്റണം. നിങ്ങള്‍ക്ക് പ്രിയമല്ലാത്ത എല്ലാം മോശമാണെന്ന് വരുത്തി സന്തോഷിച്ച് അധികകാലമൊന്നും മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഒന്ന് പറയുന്നു..ഞാന്‍ ഒരു ആര്ടിസ്‌റ്റ് ആണ്. ആര്ടിസ്‌റ്റ് എന്ന നിലയില്‍ ഞന്‍ ആ കുട്ടി അവളുടെ ശരീരത്തില്‍ വരച്ച ചിത്രങ്ങളും നിറക്കൂട്ടുകളും കണ്ടു,,, അത് കൊണ്ട് എല്ലാം ഒരു വണ്ടിയില്‍ കെട്ടാന്‍ നിക്കണ്ട. എന്റെ ശരികള്‍ ഞാന്‍ പറയും . ആരാന്റെ ഗര്‍ഭം എനിക്ക് വേണ്ട.
Post Your Comments